മനാമ: കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ നടന്ന ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ വൈഭവ് ദത്ത് ഒന്നാമനായി.ആഫ്രിക്ക ,ഫിലിപ്പയിൻ ,അമേരിക്ക ,സൗദി, ദുബൈ,ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വർഷങ്ങളോളമായിട്ടുള്ള ചാമ്പ്യൻമാരോടേറ്റുമുട്ടിയാണ് വൈഭവ് ദത്ത് വിജയ കിരീടം കരസ്തമാക്കിയത്. ബഹ്‌റൈനിൽ ആറ്മാസങ്ങൾക്ക് മുൻപ് പത്തോളം രാജ്യങ്ങളിൽ നിന്നും അമ്പതോളം ഹിപ്പ് ഹോപ്പ് ചാമ്പ്യൻമാർ മത്സരിച്ച ഓൾ സ്റ്റയിൽ ഡാൻസ് മത്സരത്തിലും വൈഭവ് ദത്ത് ഒന്നാം സ്ഥാനക്കാരനായിരുന്നു.ആറു വർഷത്തോളമായി വിവിധരാജ്യങ്ങളിൽ നിന്നായി ഹിപ്പ് ഹോപ്പ് ഡാൻസിൽ ബിരുദാനന്ദ ബിരുദത്തിനായുള്ള പഠനം തുടർന്നുകൊണ്ടിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. എസ് ടി സി ടെലികമ്മ്യുണിക്കേഷൻ,ബെറ്റൽക്കോ തുടങ്ങിയ കമ്പനികൾക്കും മോഡലായി അഭിനയിച്ചതും വൈഭവ് ദത്താണ്.കഴിഞ്ഞമാസം ബാംഗ്ലൂരിൽ നൂറിൽപ്പരം ഹിപ്പ്ഹോപ്പ് ഡാൻസേഴ്സ് പങ്കെടുത്ത മത്സരത്തിൽ രണ്ടാം സ്ഥാനം വൈഭവ്ദത്തിനായിരുന്നു.
സ്റ്റേജ് ഷോ സംഘാടകനും സംവിധായകനുമായ മനോജ് മയ്യന്നൂരിന്റെയും സ്മിതയുടെയും മകനാണ് വൈഭവ് ദത്ത്. പ്ലസ് ടുവരെ ഇസാടൌൺ ഇന്ത്യൻസ്കൂളിലാണ് പഠിച്ചത്. ഇപ്പോൾ ഓറ ആര്ട്ട്സെന്റർ ഹിപ്പ് ഹോപ്പ് മാസ്റ്റർ കൂടിയാണ്. ജേഷ്ഠൻ വൈഷ്ണവ് ദത്ത് ബഹ്‌റൈനിൽ അറിയപ്പെടുന്ന മോഡലും ഡാൻസറുമാണ്.