ബഹ്‌റൈനു പുറത്തുള്ളവർക്ക് വിസാ പുതുക്കാൻ സംവിധാനവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം .

BY:Boby Theveril , Kingdom Of Bahrain

മനാമ : ബഹ്‌റൈന് പുറത്തുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അഥവാ വിസാ പുതുക്കുന്നതിനുള്ള സേവനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ വ്യക്തമാക്കി . വാണിജ്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ, രജിസ്റ്റർ ചെയ്ത തൊഴിലാളികൾ, വീട്ടുജോലിക്കാർ എന്നിവരെ ഉൾപ്പെടുത്തി, ലേബർ മാർക്കറ്റ് റെഗുലർ അതോറിറ്റി എന്ന എൽഎംആർഎയുടെ ഏകോപനത്തോടെയാണ് സേവനം നടപ്പിലാക്കുന്നത് . റസിഡൻസി പെർമിറ്റ് പുതുക്കൽ സേവനം ബഹ്‌റൈൻ നാഷണൽ പോർട്ടൽ വഴി ലഭിക്കും. വർക്ക് പെർമിറ്റ് പ്രവാസി മാനേജ്മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക എൽഎംആർഎ ചാനലുകൾ വഴിയോ പുതുക്കാവുന്നതാണ്.സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വികസനവും നവീകരണവും മുന്നോട്ടുപോകുന്നതെന്ന് എൻ.പി.ആർ.എ അണ്ടർസെക്രട്ടറി പറഞ്ഞു ,ഇതനുസരിച്ചു ബഹ്‌റൈന് പുറത്തുള്ള ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ ഓൺലൈനായി പുതുക്കാൻ ഈ സേവനം തൊഴിലുടമകളെ അനുവദിക്കുമെന്നും എന്നാൽ പുതുക്കൽ പ്രക്രിയ കാലഹരണ തീയതിക്ക് മുമ്പായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ജോലിയുടെ വേഗത വർധിപ്പിക്കുന്നതിനും പ്രവാസി തൊഴിലാളികളുടെ ബിസിനസ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള ലക്‌ഷ്യം മുന്നിൽ കണ്ടാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു . തൊഴിലുടമയ്ക്ക് തൊഴിൽ പെർമിറ്റിന്റെ കാലാവധി തിരഞ്ഞെടുത്ത് പേയ്‌മെന്റ് പ്രക്രിയ പൂർത്തിയാക്കി പ്രവാസി മാനേജ്‌മെന്റ് സിസ്റ്റം മുഖേന, എൽ എം ആർ എ ലൈസൻസുള്ള ബാങ്കുകൾ മുഖേന വർക്ക് പെർമിറ്റ് പുതുക്കാനും തൊഴിലുടമയ്ക്ക് സാധിക്കുന്നതാണ് പുതിയ സംവിധാനം .