ദോഹ :ഖത്തറിലെ നോവോ സിനിമയുടെ മാനേജ്മെന്റ് ആയ എലാന്‍ ഗ്രൂപ്പ് കഴിഞ്ഞമാസം 31ന് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത് . സെന്‍സര്‍ഷിപ്പ് അനുമതി ഇല്ലാത്തതിനാല്‍ ബാര്‍ബിയുടെ പ്രദര്‍ശനം വിലക്കി. കുവൈത്ത്, ഒമാന്‍, ലബനോന്‍ എന്നിവിടങ്ങളിലും ബാര്‍ബി സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുക്കിയിട്ടുണ്ട്.ബാര്‍ബി യുഎഇയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള അറിയിപ്പ്. പതിനഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് കാണാവുന്ന റേറ്റിങാണ് യുഎഇയില്‍ സിനിമക്കുള്ളത്. അതിനാല്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തിയേറ്ററില്‍ പ്രവേശനം അനുവദിക്കില്ല. സിനിമയുടെ പ്രമേയം കൊച്ചു കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലെന്ന വിലയിരുത്തലിലാണ് സിനിമയ്ക്ക് രാജ്യത്ത് 15+ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.തീയേറ്ററുകള്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനുകളില്‍ വ്യക്തമായി നൽകിയിട്ടുണ്ട്.