ഹോപ്പ് ബഹ്‌റൈൻ 2.86 ലക്ഷം രൂപ സഹായം നൽകി.

ബഹ്‌റൈൻ : കഴിഞ്ഞ മാസം സൽമാനിയ ഹോസ്പിറ്റലിൽ വച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട തൊടുപുഴ സ്വദേശി ബിജു മാത്യവിന്റെ കുടുംബത്തിന് ഹോപ്പ് സഹായധനം നൽകി. ന്യുമോണിയ മൂർഛിച്ച് ശ്വാസകോശത്തെ ബാധിച്ച് രണ്ട് മാസത്തോളം സൽമാനിയ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ജൂലൈ 24 ന്  മരണപ്പെടുകയായിരുന്നു. നാല്  കുട്ടികൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹത്തിന് നാട്ടിൽ സ്വന്തമായി ഒരു വീട്‌പോലും ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസിലാക്കി ഹോപ്പ് സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച തുക ഹോപ്പ് പ്രസിഡൻറ് ഫൈസൽ പട്ടാണ്ടി കോർഡിനേറ്റർ സാബു ചിറമേലിന്‌ കൈമാറി. സഹായത്തുകയായ INR 2,86,104/- (രണ്ട് ലക്ഷത്തി എൺപത്താറായിരത്തി ഒരുന്നൂറ്റി നാല് രൂപ) അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ അയച്ചുനൽകി. കൂടാതെ വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ നിത്യചിലവിലേയ്ക്കായി ഒരു ഹോപ്പ് എക്സിക്യൂട്ടീവ് അംഗം എല്ലാമാസവും 8000/- രൂപ വീതവും ഒരുവർഷത്തേയ്ക്ക് അയച്ചുനല്കുന്നുണ്ട്. സഹായിച്ച എല്ലാവർക്കും പ്രസിഡന്റ് ഫൈസൽ പാട്ടണ്ടിയും സെക്രെട്ടറി ഷാജി എളമ്പിലായിയും നന്ദി അറിയിച്ചു.