ബഹ്റൈൻ : ഡയറക്ടറേറ്റ് അദ്ധ്യാപകരെന്ന് നടിച്ച് മാതാപിതാക്കളെ വാട്സ്ആപ്പ് വഴി ഒടിപി കോഡുകൾ അയച്ച് പഠന ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടുന്നതിനെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബർ ക്രൈം മുന്നറിയിപ്പ് നൽകി. പൗരന്മാരും താമസക്കാരും ഇത്തരം തട്ടിപ്പുകാരോട് പ്രതികരിക്കരുത്, സംശയാസ്പദമായ ലിങ്കുകൾ തുറക്കുന്നത് ഒഴിവാക്കുക. OTP കോഡ് ആരോടും വെളിപ്പെടുത്താതിരിക്കുകയും കൂടുതൽ പരിരക്ഷയ്ക്കായി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കായി ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ സജീവമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി . പൊതുജനങ്ങൾക്ക് പരാതികളും അന്വേഷണങ്ങളും അഭിപ്രായങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ഹോട്ട്ലൈൻ 992 വഴി അറിയിക്കാമെന്നും അധികൃതർ അറിയിച്ചു