ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ ഈദ് ഓണം ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു 

ഒമാൻ : ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും അംഗങ്ങളും അവരുടെ കുടുബാംഗങ്ങളും ഒത്തുകൂടി അൽ കൂദ് അൽ സലാ ഓഡിറ്റോറിയത്തിൽ വെച്ച് ഓണം ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു .കൂട്ടായ്മയിലെ മുതിർന്ന അഗം മൊയ്തീൻ അയ്യാരിൽ ഭദ്രദീപം കൊളുത്തി ആഘോഷം ഉൽഘാടനം ചെയ്തു .. കൂട്ടായ്മായിലെ അംഗങ്ങൾ പങ്കെടുത്ത ഓണാഘോഷത്തിൽ മാവേലിയും പുലിക്കളിയും പഞ്ചവാദ്യവും ശിങ്കാരിമേളവും കളരിപ്പയറ്റും ഒപ്പനയും തിരുവാതിരയും അരങ്ങിൽ വിസ്മയം തീർത്തു. കുചേലവൃത്തം എന്ന പുതുമയാർന്ന ദൃശ്യാവിഷ്‌കാരം പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്ന് ആയിരുന്നു.തുടർന്ന് നടന്ന വിഭവസമൃദമായ ഓണസദ്യയിൽ ആയിരകണക്കിന് പേർ പങ്കെടുത്തു .തുടന്ന് ബദ്ർ അൽ സമ്മാ ഹോസ്പിറ്റൽ കൂട്ടായ്മയിലെ അഗങ്ങൾക്കായി നൽകിയ ഹെൽത്ത് കാർഡിന്റെ ഉൽഘാടനം ബദറുൽസമ പ്രതിനിധി നബീലും ഡോക്ടർ സൂസനും ചേർന്ന് വേദിയിൽ നിർവ്വഹിച്ചു.കൂട്ടായ്മ പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദ് , സെക്രട്ടറി ലിബീഷ് , ജോയിൻ സെക്രട്ടറി ബിജു അയ്യാരിൽ , ട്രഷറർ സുനിൽ കാട്ടകത്ത് , വൈസ് പ്രസിഡന്റ് അൻസാർ കുഞ്ഞുമൊയ്തീൻ, മുജീബ്, വാസുദേവൻ പൊയ്യാറ, മുഹമ്മദ് ലൈബു, നജുമുദീൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.