അൽ കോബാർ : മതപരമായ വിശ്വാസങ്ങളിലും അനുഷ്ടാനങ്ങളിലും കൃത്യമായ ദിശാബോധം നൽകി സമസ്തയും മത സംഘടകളുടെ എല്ലാ വിഭാഗത്തേയും ചേർത്ത് നിർത്തി രാഷ്ട്രീയ ഉന്നമനത്തിന് മുസ്ലിം ലീഗും പ്രവർത്തിക്കുക വഴി, സമുദായത്തിൻ്റെ ഐക്യ ബോധമാണ് കേരള മുസ്ലിംകൾ മത രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്കാരിക നവോത്ഥാനത്തിന് ചാലകമായി വർത്തിച്ചതെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. തുഖ്ബ കെ.എം.സി.സി സെൻട്രൽ കമ്മറ്റി റഫ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ഫാമിലി ജോഡോ പ്രോഗ്രാം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിൻ്റെ മൂന്ന് അടുപ്പുകല്ലുകളാണ് മുസ്ലിം ലീഗും സമസ്തയും പാണക്കാട് കുടുംബവും. അത് മൂന്നും ഒന്നിച്ചു നിൽക്കേണ്ടതാണ്. ഏതെങ്കിലും ഒന്നിന് ക്ഷതമേൽക്കുന്നത് സമുദായത്തിൻ്റെ ശൈഥില്യത്തിന് കാരണമാവും. മുസ്ലിം സംഘടനകൾ ആദർശപരമായ നിലപാടുകളും അഭിപ്രായ വ്യത്യാസങ്ങളും അതതിൻ്റെ വേദികളിൽ പ്രകടിപ്പിക്കുമ്പോഴും പൊതുവിഷയങ്ങളിൽ അവർ ഒന്നിച്ചിരുന്ന് അവകാശങ്ങൾ സംരക്ഷിക്കാനും പൊതു ശത്രുവിനെതിരെ ശബ്ദിക്കാനുമുള്ള വേദി മുസ്ലിം ലീഗും പ്രവാസ ലോകത്ത് കെ.എം.സി.സിയുമാണെന്ന് അദ്ദേഹം പറഞ്ഞു.”ലക്ഷ്യം സമുദായ ഐക്യം ” എന്ന വിഷയമവതരിപ്പിക്കുക കൂടിയായിരുന്നു നാസർ ഫൈസി. കമ്മ്യൂണിസം അന്യം നിർത്തേണ്ട ആശയം തന്നെയാണ്. ഫാഷിസത്തെ ചെറുക്കാനും ജനാധിപത്യത്തിൽ പങ്കാളികളാവാനും കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി മുന്നണി ധാരണ ഉണ്ടാക്കുന്നതിനെ ഉയർത്തിക്കാട്ടി നിരീശ്വരത്തേയും മതനിരാസത്തേയും ഒളിച്ചു കടത്തുന്ന കമ്മ്യൂണിസത്തെ സാമാന്യവൽക്കരിക്കുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങൾ വിഷയാധിഷ്ഠിതമായി തിരിച്ചറിഞ്ഞ് നിലപാടുകൾ സ്വീകരിക്കാൻ സമുദായവും നേതൃത്വവും കാര്യശേഷിയുള്ളരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രമുഖ മോട്ടിവേറ്റർ പിഎംഎ ഗഫൂറിൻ്റെ “ലഹരി നുകരുന്ന യുവത്വം ചതിക്കുഴികളും പരിഹാര മാർഗ്ഗവും എന്ന വിഷയത്തിലുള്ള പ്രഭാഷണം കാലികപ്രസക്തവും ശ്രദ്ധേയവുമായി.തുഖ്ബ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് യു.കെ.ഉമ്മർ ഓമശ്ശേരി അധ്യക്ഷത വഹിച്ചു , സെക്രട്ടറി സൈഫുദ്ധീൻ മുക്കം സ്വാഗതവും,ട്രഷറർ ആഷിക് ചോക്കാട് നന്ദിയും പറഞ്ഞു ആദ്യ സെഷനിൽ സുഹൈൽ ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ എം സി സി കിഴക്കൻ പ്രവിശ്യാ ആക്ടിംഗ് പ്രസിഡണ്ട് അമീറലി കൊയിലാണ്ടി, ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല എന്നിവരും ഒപ്പം നാഷണൽ,പ്രവിശ്യാ,വിവിധ സെൻട്രൽ കമിറ്റി, ജില്ലാ കമ്മറ്റി നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു. പ്രവിശ്യയിലെ കെഎംസിസി മാതൃകാ സേവകരെയും മാധ്യമ പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു.വനിതാ വിഭാഗം പ്രസിഡൻ്റ് സുമയ്യ ഫസൽ സ്വാഗതം നിർവ്വഹിച്ച രണ്ടാം സെഷനിൽ ഡോക്ടർ ഫസീല ഫൈസൽ (റഫ മെഡിക്കൽ സെന്റർ), ,ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ മെഹനാസ് ഫരീദ് എന്നിവർ സംസാരിച്ചു. ജന:സെക്രട്ടറി ജമാൽ മീനങ്ങാടി നന്ദി പ്രകാശിപ്പിച്ചു. മജീദ് കൊടുവള്ളി,റഷീദ് കാക്കൂർ,പൂക്കോയ തങ്ങൾ,ഫൈസൽ നരിക്കുനി,അഷ്റഫ് ക്ലാരി,കബീർ അത്തോളി,ഇല്യാസ് ശിവപുരം,സക്കീർ കാരശ്ശേരിഎന്നിവരോടൊപ്പം തുഖ്ബയിലെ വിവിധ ഏരിയ പ്രവർത്തകരും,ഭാരവാഹികളും നേതൃത്വം നൽകി