ബഹ്‌റൈൻ ;ബിഎഡ് സർട്ടിഫിക്കേറ്റിന് യോഗ്യത ഇല്ല,വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അധ്യാപകരെ അറസ്റ്റ് ചെയ്തു

മനാമ:ഇന്ത്യയിൽ നിന്നും ബിരുദവും, ബിഎഡ് കോഴ്‌സും പൂർത്തിയാക്കിയ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ പരിശോധനയിൽ യോഗ്യത ഇല്ല എന്ന് തെളിഞ്ഞു.  ഇന്ത്യയിലെ പല സർവകലാശാലകളിൽ നിന്നു ബിഎഡ് കോഴ്‌സുകൾ പൂർത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളിൽ വർഷങ്ങൾക്ക് മുൻപ് ജോലി ചെയ്യുന്നവരുടെ സർട്ടിഫിക്കറ്റുകൾ പോലും യോഗ്യത ഇല്ല എന്ന് പരിശോധനയിൽ വ്യക്തമായി. വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയെന്നാരോപിച്ച് ചില അധ്യാപകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ക്വാഡ്രാബേ (QuadraBay) എന്ന രാജ്യാന്തര ഏജൻസിയാണ് ബഹ്‌റൈൻ മന്ത്രാലയത്തിന് വേണ്ടി സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. സ്വന്തം ചെലവിൽ ക്വഡ്രാബേ യിൽ  സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത ശേഷം അതിന്റെ ഫലം സ്‌കൂളുകൾ ഉറപ്പാക്കണമെന്ന നിർദ്ദേശം എല്ലാ സ്‌കൂളുകളും നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് പല അധ്യാപകരുടെയും സർട്ടിഫിക്കറ്റ് പരിശോധനയിൽ വ്യാജമെന്ന് തെളിഞ്ഞത്.