ബഹ്‌റൈനിൽ നി​യ​മ​വി​രു​ദ്ധ​ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്തസ്ഥാപനങ്ങൾക്കെതിരെ നടപടി

മനാമ : ബഹ്‌റൈനിൽ നി​യ​മ​വി​രു​ദ്ധ​മാ​യി തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ന​ട​ത്തി​യ പതിനാറോളം റി​ക്രൂ​ട്ട്​​​മെ​ന്‍റ്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി അറിയിച്ചു . അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ നിരവധി ​ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ല​ഭ്യ​മാ​ക്കി​യി​രു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് എൽ എം ആർ എ ​ നി​യ​മ​ന​ട​പ​ടി സ്വീകരിച്ചിരിക്കുന്നത് . നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ൽ.​എം.​ആ​ർ.​എ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മം ലം​ഘി​ച്ച റി​ക്രൂ​ട്ട്​​മെ​ന്‍റ്​ ഏ​ജ​ൻ​സി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.” ബഹ്‌റിനിലെ തൊഴിൽ മേഖലക്ക് കോട്ടം തട്ടുന്ന എ​ല്ലാ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​തോ​റി​റ്റി വ​ക്താ​വ്​ അ​ഹ്​​മ​ദ്​ ​ഇ​ബ്രാ​ഹിം അ​ൽ ജു​നൈ​ദ്​ പറഞ്ഞു . നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ ക​ണ്ടെ​ത്തു​ന്ന​തി​ന് നിരവധി ഉദ്യാഗസ്ഥരെ ടീമുകളായി തിരിച്ചു പ​രി​ശീ​ല​നം പരിശീലനം നൽകിയിരുന്നു . കഴിഞ്ഞ ദിവസം നടത്തിയ പ​രി​ശോ​ധ​ന​യി​ൽ നി​യ​മം ലം​ഘി​ച്ച 133 ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ൽ ചി​ല​ർ വീ​ട്ടു​ജോ​ലി​ക്കാ​രാ​യി വ​ന്ന​വ​രും പി​ന്നീ​ട്​ സ്പോൺസറിൽ നിന്നും ഒളിച്ചോടിയവരുമാണ് . ഇത്തരം നിയമ വിരുദ്ധ തൊഴിലാളികൾക്ക് ​ മ​ണി​ക്കൂ​ർ രീതിയിൽ ​തൊ​ഴി​ൽ ന​ൽ​കി​യി​രു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ചിരിക്കുന്നതെന്നും എൽ എം ആർ എ അധികൃതർ വ്യക്തമാക്കി . നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ് , മുനിസിപ്പാലിറ്റി , ആഭ്യന്തര മന്ത്രാലയം , ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി തുടങ്ങി വിഭാഗങ്ങളുടെ ഏകോപനത്തിൽ നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിനായി ബഹ്‌റൈൻ്റെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട് .