പ്രവാസി ലീഗൽ സെൽ ‘കണക്റ്റിംഗ് പീപ്പിൾ’ പ്രത്യേക പരുപാടി സംഘടിപ്പിച്ചു

gpdesk.bh@gmail.com

ബഹ്‌റൈൻ : നിയമ സംബന്ധമായ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി സമൂഹത്തിലെ അംഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ (പിഎൽസി) ബഹ്‌റൈൻ ചാപ്റ്ററിന്റെ ‘കണക്റ്റിംഗ് പീപ്പിൾ’ എന്ന പരിപാടിയുടെ – രണ്ടാം ഭാഗം സെപ്തംബർ 23-ന് ശനിയാഴ്ച വൈകീട്ട് 8 മണി മുതൽ ഉമൽ ഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്നു.പിഎൽസി ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് സ്വാഗതം ആശംസിച്ച് ആരംഭിച്ച പരിപാടിയിൽ പിഎൽസി ഗ്ലോബൽ പ്രസിഡന്റ് ജോസ് എബ്രഹാം ഡൽഹിയിൽ നിന്നും ഓൺലൈനിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് കിംസ് ഹെൽത്തിലെ ഇന്റെർണൽ മെഡിസിൻ ഡോക്ടർ ഹാജിറ ബീഗം ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള ആരോഗ്യ പ്രഭാഷണം നിർവഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് ഒരാളുടെ മൊത്തത്തിലുള്ള ക്ഷേമത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഡോക്ടർ വിശദമായി ചർച്ച ചെയ്തു. തുടർന്ന് 973 ലോഞ്ച് ന്റെയും കിംസ് ഹെൽത്തിന്റെയും സംയുക്ത സംരഭമായ ”CARE FOR HER” HEALTH CARD ന്റെ വിതരണത്തിന്റെ ഔപചാരികമായ ഉൽഘാടനം കിംസ്ഹെൽത്ത് ജിസിസി യൂണിറ്റുകളുടെ ഓപ്പറേഷൻസ് ആൻഡ് പ്രോജെക്ടസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് തോമസ് 973ലോഞ്ച് ടീമിന് കൈമാറിക്കൊണ്ട് നിർവഹിച്ചു. ഓരോമാസവും അർഹരായ10 വനിതകൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയും ബഹ്റൈൻ പാർലമെന്റ് അംഗം Dr. ഹസ്സൻ ഈദ് ബുഖാമാസ് , മിനിസ്ട്രി ഓഫ് ലേബർ ഗൈഡൻസ് ആൻഡ് അവെർനസ് വിഭാഗം തലവൻ ഹുസ്സൈൻ അൽ ഹുസൈനി എന്നിവർ വിശിഷ്ടാതിഥികളും ആയിരുന്നു. ബഹ്‌റൈനും ഭാരതവും തമ്മിലുള്ള ഊഷ്മളമായ നയതന്ത്ര ബന്ധത്തെക്കുറിച്ചും പ്രവാസികൾ ബഹ്‌റൈനിലെ നിയമങ്ങൾ പാലിച്ചു വസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇന്ത്യൻ അംബാസഡർ സംസാരിച്ചു . തുടർന്ന്, വിശിഷ്ടാതിഥി ആയ ബഹ്റൈൻ പാർലമെന്റ് അംഗം Dr. ഹസ്സൻ ഈദ് ബുഖാമസ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.തുടർന്നു നടന്ന ‘കണക്‌റ്റിംഗ് പീപ്പിൾ’ എന്ന പ്രവാസി സമൂഹം പൊതുവെ നേരിടുന്ന തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ടോക്ക് ഷോയിൽ അഡ്വക്കേറ്റ് വഫ അൽ അൻസാരി, അഡ്വക്കേറ്റ് മാധവൻ കല്ലത്ത് , അഡ്വക്കേറ്റ് മുഹമ്മദ് മക്ലൂക്ക് എന്നിവർ പങ്കെടുത്തു. പിഎൽസി ഗവേർണിങ് കൗൺസിൽ അംഗം രാജി ഉണ്ണികൃഷ്ണൻ ടോക് ഷോയുടെ മോഡറേറ്റർ ആയിരുന്നു. തുടർന്നു നടന്ന ചോദ്യോത്തര സെഷൻ സ്പന്ദന, ഗണേഷ് എന്നിവർ മോഡറേറ്റ് ചെയ്തു.ശ്രീലങ്കൻ അംബാസിഡർ വിജെരത്നേ മെൻഡിസ് , നേപ്പാളി എംബസി, ബംഗ്ലാദേശി എംബസി എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ , മറ്റു സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .പിഎൽസി ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ ടോജി (ട്രഷറർ), ഫ്രാൻസിസ് കൈതാരത്ത് (മീഡിയ കോഓർഡിനേറ്റർ) ശ്രീജ ശ്രീധരൻ (അസി ജനറൽ സെക്രട്ടറി), വിനോദ് നാരായണൻ, ഹരി ബാബു, ജയ് ഷാ, ഗണേഷ് മൂർത്തി, മുഹമ്മദ് സലിം മണിക്കുട്ടൻ, പ്രീതി പ്രവീൺ, രാജി ഉണ്ണികൃഷ്ണൻ, റിതിൻ രാജ്, സുഭാഷ് തോമസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സപ്പോർട്ടിങ് അംഗങ്ങളായ ഹർബിന്ദർ ഗാബയും സതീഷ് കുമാറും രജിസ്ട്രേഷൻ ഡെസ്ക് കൈകാര്യം ചെയ്തു. പിഎൽസി ജനറൽ സെക്രെട്ടറി സുഷ്മ ഗുപ്ത നന്ദി പറഞ്ഞു.