യുഎഇ;ലഹരി ഉപയോഗംപരിശോധനയ്ക്ക് രക്ത സാംപിൾ എടുക്കാൻ വിസമ്മതിച്ചാൽ വൻ തുക പിഴയും ജയില്‍ ശിക്ഷയും

അബുദാബി: ദുബായിൽ ലഹരി ഉപയോഗം സംശയിച്ച് പിടിക്കപ്പെട്ടാൽ പരിശോധനയ്ക്ക് രക്ത സാംപിളെടുക്കാൻ സമ്മതിച്ചില്ലെങ്കിൽ വൻതുക പിഴയും ജയില്‍ ശിക്ഷയും. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഉത്തരവിറക്കിയത്.ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടവരെ അവ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്താറുണ്ട്. ഇതിനായി രക്ത, മൂത്ര സാംപിളുകൾ ശേഖരിക്കും. മതിയായ കാരണമില്ലാതെ ഇവ നൽകാൻ വിസമ്മതിക്കുന്നവര്‍ക്ക് കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴയും 2 വർഷം തടവുമാണ് ശിക്ഷ.