ഹൂതി ആക്രമണത്തിൽ രണ്ട് ബഹ്‌റൈൻ സൈനികർക്ക് വീരമൃത്യു

മനാമ: യെമന്‍-സൗദി അതിര്‍ത്തിയില്‍ ഉണ്ടായ ഹൂതി ആക്രമണത്തില്‍ അറബ് സഖ്യസേനയുടെ ഭാഗമായ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ക്ക് മരണപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. മു​ബാ​റ​ക്​ ഹാ​ഷി​ൽ സാ​യി​ദ്​ അ​ൽ കു​ബൈ​സി, യ​അ്​​ഖൂ​ബ്​ റ​ഹ്​​മ​ത്ത്​ മൗ​ലാ​യ്​ മു​ഹ​മ്മ​ദ്​ എ​ന്നീ സൈ​നി​ക​രാ​ണ്​ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ബ​ഹ്​​റൈ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്​ വി​മാ​ന​ത്തി​ൽ ​ഈ​സ എ​യ​ർ​ബേ​സി​ലെ​ത്തി​ച്ച ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​​ക​ളോ​ടെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ സൈ​നി​ക ഓ​ഫി​സ്​ ചീ​ഫ്​ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ, പ്ര​തി​രോ​ധ മ​ന്ത്രി മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അ​ന്നു​ഐ​മി, ബി.​ഡി.​എ​ഫ്​ ചീ​ഫ്​ ഓ​ഫ്​ സ്റ്റാ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ ദി​യാ​ബ്​ ബി​ൻ സ​ഖ​ർ അ​ന്നു​ഐ​മി തു​ട​ങ്ങി​യ ഉ​യ​ർ​ന്ന വ്യ​ക്​​തി​ത്വ​ങ്ങ​ളു​ടെ​യും സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധസേനാ ഉപമേധാവിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് അൽ ഖലീഫ തുടങ്ങിയവർ അനുശോചിച്ചു. കബറടക്ക ചടങ്ങിൽ കിരീടാവകാശിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.ബി.​ഡി.​എ​ഫ് സു​പ്രീം​ ക​മാ​ൻ​ഡ​ർ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ വീരമൃത്യു വരിച്ച സൈ​നി​ക​രു​ടെ കു​ടും​ബാംഗങ്ങളെ അ​നു​ശോ​ച​നം അറിയിച്ചു.