റിയാദ്: സൗദി അറേബ്യയിൽ ഫോണ്‍ വിളിക്കുന്ന അജ്ഞാതരുടെ പേരും ഐഡന്റിറ്റിയും ഇനി ഡിസ്പ്ലെയില്‍ കാണാൻ സാധിക്കും . പുതിയ സംവിധാനം ഞായറാഴ്ച മുതല്‍ നിലവില്‍ വരും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍, ലാന്റ് ഫോണ്‍ നെറ്റ്വര്‍ക്കുകളും പുതിയ സംവിധാനത്തിന്റെ ഭാഗമായതായി സൗദി കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്‍ഡ് ടെക്നോളജി കമ്മീഷന് അറിയിച്ചു.
മൊബൈല്‍ ഫോണിലും ലാന്‍ഡ് ഫോണിലും നിന്ന് വിളിക്കുന്നവരുടെ പേരും ഐഡിയും സ്വീകര്‍ത്താവിന്റെ ഡിസ്പ്ലേയില്‍ തെളിയും ഇത് വഴി. ഇതിനായി രാജ്യത്തെ എല്ലാ മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനികളും മുഴുവന്‍ സിം ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ശേഖരിച്ചു. 2ജി, 3ജി, 4ജി, 5ജി എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുമുള്ള സാങ്കേതിക സേവനങ്ങളിലും ലഭിക്കും.
പുതിയ സേവനം ലഭ്യമാവുന്നതിന് ഫോണ്‍ ഉപയോക്താക്കള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.. രാജ്യത്തെ മൊബൈല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ടെര്‍മിനല്‍ ഉപകരണങ്ങളില്‍ കണക്റ്റ് ചെയ്തിരിക്കുന്ന എല്ലാ സിം ഉപയോക്താക്കളുടെയും പേര് പ്രദര്‍ശിപ്പിക്കുന്നതിനുള്ള സാങ്കേതികത ഉറപ്പാക്കിയതായി സൗദി കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്‍ഡ് ടെക്നോളജി കമ്മീഷന് അറിയിച്ചു. അജ്ഞാത കോളുകള്‍ക്കും അതുവഴിയുള്ള തട്ടിപ്പുകള്‍ക്കും ഒരു പരിധി വരെ തടയാൻ പുതിയ സംവിധാനം ഉപയോഗപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.