നബിദിനം ;സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ഷാർജ

ഷാര്‍ജ: നബിദിനം പ്രമാണിച്ചുള്ള അവധി ദിനത്തില്‍ പബ്ലിക് പാര്‍ക്കിങ് സൗജന്യമായിരിക്കുമന്ന് പ്രഖ്യാപിച്ച് ഷാര്‍ജ മുന്‍സിപ്പാലിറ്റി. സെപ്തംബര്‍ 28ന് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. ശനി, ഞായര്‍ ദിവസങ്ങള്‍ പാര്‍ക്കിങ് നിരക്ക് ബാധകമാണ്. അതേസമയം ബ്ലൂ പാര്‍ക്കിങ് ചിഹ്നമുള്ള 7 ഡേ പാര്‍ക്കിങ് സോണുകളില്‍, അവധി ദിവസങ്ങളിലും വാരാന്ത്യത്തിലും പാര്‍ക്കിങ് നിരക്ക് ബാധകമാണ്. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29, വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.അതേസമയം അബുദാബിയിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. നബിദിന അവധിയായ സെപ്തംബര്‍ 29നാണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്. പൊതു അവധിയായ വെളളിയാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ 7.59 വരെ സര്‍ഫസ് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐറ്റിസി) അറിയിച്ചു. ഔദ്യോഗിക അവധി ദിവസം മുസഫ എം-18 ട്രക്ക് പാര്‍ക്കിങ് ലോട്ടിലെ പാര്‍ക്കിങും സൗജന്യമായിരിക്കും.