സൗദി ;വാഹന ഇൻഷുറൻസ് ലംഘനങ്ങൾ കണ്ടെത്താൻ ട്രാഫിക് കാമറ

റിയാദ്: വാഹന ഇൻഷുറൻസ് ലംഘനങ്ങൾ കണ്ടെത്താൻ ട്രാഫിക് കാമറയിലൂടെ പരിശോധന നടത്തുന്ന സംവിധാനം ഒക്ടോബർ ഒന്ന് മുതൽ സൗദിയിൽ ആരംഭിക്കുമെന്ന് ട്രാഫിക്ക് വകുപ്പ് അറിയിച്ചു. ട്രാഫിക്ക് വകുപ്പ് ‘എക്സ്’അക്കൗണ്ട് വഴിയാണ് ഈ കാര്യം വ്യക്തമാക്കിയത്.ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും പാലിക്കാൻ രാജ്യത്തുള്ള എല്ലാ പൗരന്മാരോടും താമസക്കാരോടും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. വാഹനാപകടങ്ങൾ ഉണ്ടാകുമ്പോള്‍ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാവരും വാഹനങ്ങൾ നിർബന്ധമായും ഇൻഷുർ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.ഇൻഷുറൻസ് ഇല്ലാത്ത ഏത് വാഹനവും റോഡിലിറങ്ങിയാൽ അപ്പോൾ തന്നെ കണ്ടെത്തി നിയമലംഘനം രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണിത്.