ബഹ്റൈൻ : അന്താരാഷ്ട്ര മണി എക്സ്ഞ്ചേ് കമ്പനി ആയ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്റൈൻ പത്താം വാർഷികം ആഘോഷിച്ചു . കറൻസി എക്സ്ചേഞ്ചിന്റെയും ക്രോസ്-ബോർഡർ പേയ്മെന്റ് സേവനങ്ങളുടെയും ആവിശ്യങ്ങൾക്കായി ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന് 18 ശാഖകൾ നിലവിൽ ബഹ്റിനിൽ പ്രവർത്തിക്കുന്നു . ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷനുകളുടെയും കസ്റ്റമർ കേന്ദ്രങ്ങളിലൂടെയും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ഈ കാലയളവിൽ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. എക്സ് ക്ലൂസീവ് റിലേഷൻഷിപ്പ് മാനേജർ സേവനമാണ് മറ്റൊരു പ്രത്യേകത. ഡിജിറ്റൽ യുഗത്തിൽ നവീന സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന ലുലു മണി ആപ്പ് വ്യവസായ, വ്യാപാര മേഖലക്ക് മുതൽക്കൂട്ടാണ്. ലുലു മണി ആപ്പ് ഉപയോക്താക്കൾക്കും ഗോൾഡ് കാർഡ് ഉടമകൾക്കും മാത്രമായി വിവിധ ഓഫറുകളാണ് നൽകുന്നത്. ബെനിഫിറ്റ് പേയുമായി സഹകരിച്ച് ക്യാഷ്ലെസ് പേയ്മെന്റിന്റെ സൗകര്യം നൽകുന്നതായും എക്സ്ചേഞ്ച് ഭാരവാഹികൾ വാർത്ത കുറിപ്പിലൂടെ അറിയിച്ചു . വനിതകൾക്കായി ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്റൈൻ ഡിജിറ്റൽ വുമൺ ഡ്രൈവ് ആരംഭിച്ചതായും ഡിജിറ്റൽ ഫിനാൻസ് ലോകത്തേക്ക് കടന്നുവരുവാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നതും അധികൃതർ വ്യക്തമാക്കി . എൽ.എം.ആർ.എ രജിസ്ട്രേഷൻ പ്രോഗ്രാം , ഉപഭോക്താക്കൾക്കുള്ള തൊഴിൽ രജിസ്ട്രേഷൻ പ്രക്രിയ തുടങ്ങിയവക്കായി തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചു പ്രവർത്തിക്കുന്നതായും എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കി