വിദേശത്ത് മരണപ്പെടുന്ന ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾക്ക് പുതിയ പോർട്ടെൽ ആരംഭിച്ചു

വിദേശത്ത് വെച്ച് മരണം സംഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സഹായമായി ഇന്ത്യാ ഗവർമെന്റിന്റെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഇ – ക്ലിയറൻസ് ഫോർ ആഫ്റ്റർ ലൈഫ് റിമൈൻസ് ( E-CARE ) എന്ന പോർടെൽ ആരംഭിച്ചു.https // ecare.mohfw.gov. in.എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് വിവിധ രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രക്രിയയ്ക്ക് വേഗം വർദ്ധിക്കും.ഇനിമുതൽ ഈ പോർട്ടിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്.എയർപോർട്ട് ഹെൽത്ത്‌ ഓർഗനൈസേഷന്റെയും എയർ ലൈനുകളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന
കാര്യക്ഷമമായ ഏകോപനവും ആവശ്യമായ രേഖകളുടെ ലഭ്യതയും വേഗത്തിലുള്ള ക്ലിയറൻസും നേടുന്നതിനുള്ള വഴിയാണ് പോർട്ടൽ കൊണ്ട് ലക്ഷ്യമിടുന്നത്.മൃതദേഹത്തിന്റെ നടപടി ക്രമങ്ങൾക്ക് വേഗത്തിലുള്ള അനുമതിയും ക്ലിയറൻസും ഉറപ്പാക്കുകയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.
സമയാസമയങ്ങളിൽ അലർട്ടു കളും ലഭിക്കും.ക്ലിയറൻസ് പ്രക്രിയ ഏത്ഘട്ടത്തിൽ ആണെന്ന് സൈറ്റിൽ പരിശോധിക്കാനും സംവിധാനം ഉണ്ട്.ഇ കെയർ പോർട്ടിൽ റെജിസ്റ്റർ ചെയ്താൽ സാധാരണ ഗതിയിൽ നാല് മണിക്കൂർ കൊണ്ട് കൺഫോർമേഷൻ ലഭിക്കും.വിദേശത്ത് വെച്ച് പ്രവാസിയുടെ മരണം സംഭവിച്ചാൽ ആവശ്യമായ രേഖകൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.