സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്‌​സി​ൽ പു​തി​യ റേ​ഡി​യോ​ള​ജി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

മനാമ : സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്‌​സി​ൽ (എ​സ്‌.​എം.​സി) പു​തി​യ റേ​ഡി​യോ​ള​ജി യൂ​ണി​റ്റ് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് (എ​സ്‌.​സി.​എ​ച്ച്) പ്ര​സി​ഡ​ന്റ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ സാ​മാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് മാ​മോ​ഗ്രാം, എം.​ആ​ർ.​ഐ (മാ​ഗ്നെ​റ്റി​ക് റെ​സൊ​ണ​ൻ​സ് ഇ​മേ​ജിം​ഗ്) തു​ട​ങ്ങി​യ പ്ര​ത്യേ​ക റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ആ​ധു​നി​ക യൂ​ണി​റ്റ് സ്ഥാ​പി​ച്ച​ത്. രാ​ജ്യ​ത്തെ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും ന​ൽ​കി​വ​രു​ന്ന നി​ര​ന്ത​ര​മാ​യ പി​ന്തു​ണ​യെ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ അ​ഭി​ന​ന്ദി​ച്ചു.ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ മി​ക​ച്ച മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ച് എ​സ്.​എം.​സി​യി​ലെ രോ​ഗി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്ന​ത് ആ​രോ​ഗ്യ​ന​യ​ത്തി​ന് അ​നു​സൃ​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യക്തമാക്കി . ഗ​വ​ൺ​മെ​ന്റ് ഹോ​സ്പി​റ്റ​ൽ​സ് സി.​ഇ.​ഒ ഡോ. ​അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി, എ​സ്‌.​സി.​എ​ച്ച്) പ്ര​സി​ഡ​ന്റി​നെ ന​ന്ദി​അ​റി​യി​ച്ചു.