ബഹ്‌റൈൻ ആർഎച്ച്എഫ് “ഹെൽപ്പ് ഗാസ” ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

മനാമ: ഗാസ മുനമ്പിലെ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്കായി റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) ഒരു ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ,ബഹ്‌റൈൻ രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യുവജനകാര്യങ്ങളുടെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് രാജ്യവ്യാപക പ്രചാരണം നടക്കുന്നത്.”ഹെൽപ്പ് ഗാസ” എന്ന പ്രമേയത്തിൽ, ഗാസയിലെ ഫലസ്തീനികൾക്കാവശ്യമായ പിന്തുണ നൽകുന്നതിന് ബഹ്‌റൈൻ രാജ്യത്തിലെ ദേശീയ മാനുഷിക ശ്രമങ്ങളെ ഏകീകരിക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി, ചാരിറ്റബിൾ, പ്രൊഫഷണൽ അസോസിയേഷനുകൾ, സമൂഹത്തിന്റെ എല്ലാ മേഖലകളും ഈ ദേശീയ മാനുഷിക കാമ്പയിനിലേക്ക് സംഭാവന ചെയ്യും. ഇത് ജീവകാരുണ്യവും മാനുഷികവുമായ പ്രവർത്തനങ്ങളോടുള്ള ബഹ്‌റൈൻ ജനതയുടെ സ്‌നേഹത്തെയും അതോടൊപ്പം തീക്ഷ്ണതയെയും പ്രതിഫലിപ്പിക്കുന്നു. ദരിദ്രർക്ക് ഒരു കൈ നീട്ടുക, വിവിധ സാഹചര്യങ്ങളിൽ സഹോദരങ്ങൾക്കൊപ്പം നിൽക്കുക എന്ന് അധികൃതർ വ്യക്തമാക്കി.