മസ്കറ്റ്: ഇന്ത്യൻ കലയും സംഗീതവും ഒമാനിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഏകത മസ്കറ്റ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന “സംഗീതോത്സവം 2023” ഒക്ടോബർ 26 മുതൽ 2023 ഒക്ടോബർ 28 വരെ മസ്കറ്റ് ഹോളിഡേ ഹോട്ടലിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു ..26 നു വൈകീട്ട് പ്രശസ്ത കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ “മഹതി”യുടെ കച്ചേരിയോടെയായിരിക്കും സംഗീതോത്സവത്തിനു തുടക്കം കുറിക്കുക..തുടർന്ന് 27 നു നടക്കുന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് മുഖ്യാതിഥിയായിരിക്കും ..2015ൽ ഇന്ത്യാ ഗവൺമെന്റിന്റെ പത്മശ്രീ കരസ്ഥാമാക്കിയ പ്രശസ്ത കർണാടക വയലിനിസ്റ്റ് എ. കന്യാകുമാരിയുടെ തത്സമയ വയലിൻ പ്രകടനവും നടക്കും .. തുടർന്ന് നടക്കുന്ന ചടങ്ങിൽ 2023-ലെ ഏകത “സംഗീത സുധാ നിധി” അവാർഡ് പത്മശ്രീ എ. കന്യാകുമാരി അമ്മയ്ക്ക് നൽകി ആദരിക്കും.. തുടർന്ന് 28 ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ കർണാടക സംഗീതാജ്ഞനായ ഡോ. പാലക്കാട് ആർ രാംപ്രസാദിന്റെ കച്ചേരിയും സംഗീതോത്സവത്തിനു മാറ്റുകൂട്ടും .. ഏകത മസ്കറ്റ് ഭാരവാഹികളായ പ്രോഗ്രാം കോ-ഓർഡിനേറ്റർ അമർകുമാർ, സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ മുരളീകൃഷ്ണൻ, മീഡിയ കോ ഓർഡിനേറ്റർ ഗിരീഷ് നായർ – , ഫിനാൻസ് കോ ഓർഡിനേറ്റർ സതീഷ് കുമാർ, ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ബബിത ശ്യാം , രശ്മി ബാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു