കവിയും പോലീസും ഡോ.ബി.സന്ധ്യയുമായുള്ള മുഖാമുഖം 24 ന്

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ
മുൻ ഡി ജി പി യും എഴുത്തുകാരിയുമായ ഡോ.ബി. സന്ധ്യയുമായുള്ള മുഖാമുഖം  ഒക്ടോബർ 24 ചൊവ്വാഴ്ച സമാജം ബാബു രാജൻ ഹാളിൽ നടക്കുമെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താക്കുറിപ്പിൽ അറിയിച്ചു.1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ഡോ. ബി സന്ധ്യ .ഡി ജി പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയാണ്.കേരള പോലീസ് അക്കാദമി ഡയറക്ടർ, ദക്ഷിണമേഖല, എ.ഡി.ജി.പി,  ആംഡ് പോലീസ് ബറ്റാലിയൻ ഡയറക്ടർ, പോലീസ് ഹെഡ്ക്വാർട്ടേഴ്സ്   എ.ഐ.ജി, എറണാകുളം മധ്യമേഖല ഐ.ജി, തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി തുടങ്ങിയ നിലകളിലൊക്കെ സേവനമനുഷ്ഠിച്ച് ഫയർഫോഴ്സ് മേധാവി യിരിക്കെ കഴിഞ്ഞ മെയ്മാസത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച ഡോ.ബി.സന്ധ്യ ;  നോവലുകൾ,  ബാലസാഹിത്യ കൃതികൾ,  കവിതാ സമാഹാരങ്ങൾ, കഥാസമാഹാരം, ലേഖന സമാഹാരം, വൈജ്ഞാനിക സാഹിത്യം എന്നിങ്ങനെ നിരവധി സാഹിത്യ കൃതികളുടെ രചയിതാവുകൂടിയാണ്. ഔദ്യോഗിക രംഗത്തെ മികവിന്രാഷ്ട്രപതിയുടെ  മെറിട്ടോറിയസ് സർവ്വീസ് പൊലീസ് മെഡൽ (2006),ഇന്റർനാഷണൽ  അസോസിയേഷൻ ഓഫ് വുമൺ പൊലീസിന്റെ വാർഷിക അവാർഡ് (2010),മികച്ച ജില്ലാ പൊലീസ് അവാർഡ് (1997 തൃശ്ശൂർ ജില്ല),രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡൽ (2014) എന്നിവും സാഹിത്യ രംഗത്തെ സംഭാവനകളെ മുൻനിർത്തി ഇടശ്ശേരി അവാർഡ്, അബുദാബി ശക്തി അവാർഡ്, കുഞ്ഞുണ്ണി പുരസ്കാരം, ഇ.വി. കൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാരം, ഗോപാലകൃഷ്ണൻ കോലഴി സ്മാരക പുരസ്കാരം, പുനലൂർ ബാലൻ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.