മസ്കറ്റ് കോഴിക്കോട് വിമാന സർവീസ് വെട്ടികുറച്ചു എയർ ഇന്ത്യ എക്സ്പ്രസ്സ്

മസ്കറ്റ്:മസ്കറ്റിൽ നിന്ന് കോഴിക്കോട്ടെയ്ക്ക് സർവീസ് നടത്തിയിരുന്ന ബജറ്റ് എയർ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം നവംബർ മാസത്തെ സർവീസിൽ കുറവ് വരുത്തി.ആഴ്ചയിൽ മൂന്ന് സർവീസ് മാത്രമാണ് ഉണ്ടാവുക.ചൊവ്വ, വ്യാഴം,ശനി എന്നീ ദിനങ്ങളിലായിരിക്കും ഓരോ സർവീസ്ഇതിൽ വ്യാഴാഴ്ച രണ്ട് വിമാനങ്ങൾ ഉണ്ടാവും എന്നും എയർലൈൻസ്സൈറ്റിൽ കാണിക്കുന്നു.പ്രതിദിന സർവീസ് നടത്തിയിരുന്ന റൂട്ടിൽ ആണ് സർവീസ് വെട്ടി കുറച്ചത്.സർവീസ് പരിമിത പെടുത്തിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.ഡിസംബർ ജനുവരി മാസത്തിൽ സർവീസുകൾ വർധിപ്പിക്കും എന്നാണ് ട്രാവൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്
ക്രിസ്തുമസ് ,ന്യൂ ഇയർ ഉത്സവ സീസൺ എന്നിവ എത്തുന്നതോടെ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കും. അതിനനുസരിച്ച് സർവീസും ടിക്കറ്റ് നിരക്കും വർദ്ധിക്കും.എന്ന് സോഹാറിലെ നെക്സ്സസ് ട്രവൽസ് ഉടമ അഷ്‌റഫ്‌ പറയുന്നു.കോഴിക്കോട് എയർപോർട്ടിൽ മുഴുവൻ സമയവും വിമാനം ഇറങ്ങാനുള്ള അനുമതി ലഭിച്ച ഉടനെയാണ് നിലവിലെ സർവീസിൽ മാറ്റം വരുത്തിയത്.അതേസമയം ഒമാൻ എയർ കോഴിക്കോട് സെക്ടറിലേക്കുള്ള അധിക സർവീസ് ഇന്ന് ആരംഭിക്കും ഇത്പ്രകാരം ആഴ്ചയിൽ 17 സർവീസുകൾ ആണ് ഈ മേഖലയിലേക്ക് ഒമാൻ എയർ സർവീസ് നടത്തുക.മുൻപ് ഒമാന്റെ ബജറ്റ് വിമാന കമ്പനി യായ സലാം എയർ കോഴിക്കോട്ടെയ്ക്ക് സർവീസ്  നടത്തിയിരുന്നെങ്കിലും ഇപ്പോൾ നിർത്തലാക്കിയിരിക്കയാണ്.
മസ്കറ്റിൽ നിന്ന് കണ്ണൂർ,കൊച്ചി ,തിരുവന്തപുരം എന്നിവിടങ്ങളിലേക്കുള്ള നിലവിലെ സർവീസ് തുടരും.പ്രവാസികളുടെ യാത്ര പ്രശ്നം പരിഹാരമില്ലാതെ തുടരുന്നതിനിടയിലാണ് അധിക ബാഗേജ്‌ നിരക്ക് വർധനവും സർവീസ് വെട്ടിക്കുറച്ചു കൊണ്ട് യാത്രക്കാർക്ക് പ്രയാസം വരുത്തുന്നത്.