ഒമാൻ :മസ്‌കറ്റിലെ ബാഡ്മിന്റൺ പ്രേമികൾക്ക് ആവേശം പകർന്ന് അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള ബാഡ്മിന്റൺ കോർട്ട് വാദികബീറിൽ പ്രവർത്തനം ആരംഭിച്ചു. ഒമാൻ റാക്കറ്റ് സ്പോർട്സ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹിം മുസ്‌ലം അൽ ദ്രൗഷി കോർട്ടുകളുടെ ഉദ്‌ഘാടനം നിർവഹിച്ചു. കോസ്മോസ് ബാഡ്മിന്റൺ അക്കാദമി ചെയർമ്മാൻ ഹൈതം സുലൈമാൻ അൽ വഹൈബി, മസ്കറ്റ് ബാഡ്മിന്റൺ ക്ലബ് ചെയർമ്മാൻ മൊഹമ്മദ് ജാവേദ് , കിംസ് ആശുപത്രി ഓർത്തോപീഡിക് സർജൻ ബസ്വജിത്ത് ദത്ത, കോസ്മോസ് ബാഡ്മിന്റൺ അക്കാദമി മാനേജിങ് ഡയറക്ടർ റിയാസ് കായംകുളം , ബാഡ്മിന്റൺ പ്രൊഫഷണൽ മധു നമ്പ്യാർ എന്നിവരും ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു .. മസ്‌കറ്റിലെ ബാഡ്മിന്റൻ പ്രേമികളായ അജു മാത്യു , ഷബീർ മുഹമ്മദ് , അജ്മൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്നു കോർട്ടുകൾ ആണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. അന്തർദേശീയ നിലവാരത്തിലുള്ള പരിക്കുകൾ ഏൽക്കാൻ സാധ്യതയില്ലാത്ത പ്രതലമാണ് കോർട്ടിന് ഉള്ളത്. കൂടാതെ കോർട്ടിനോടൊപ്പം ജിംനേഷ്യം , സൈക്കിളിംഗ് , കരാട്ടെ , യോഗ എന്നിവ ഉൾപ്പടെയുള്ള ഔട്ഡോർ സ്പോർട്സ് ആക്ടിവിറ്റികളും ആരംഭിക്കുന്നതാണ്. പുലർച്ചെ നാല് മുതൽ രാത്രി പന്ത്രണ്ടു മണിവരെയാണ് കോർട്ടുകൾ പ്രവർത്തിക്കുക . ഒമാനിൽ, ഇൻഡോർ കായികവിനോദമായ ബാഡ്മിന്റണ്, വർധിച്ചു വരുന്ന ജനപ്രീതി കണക്കിലെടുത്തു കൊണ്ട് ഇതുപോലെയുള്ള സംരംഭങ്ങൾ തുടർന്നും ആരംഭിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കോസ്മോസ് പ്രതിനിധികൾ അറിയിച്ചു. ഡിസംബർ മാസത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ദാർസൈറ്റിൽ വുഡ് കോർട്ടും , അൽ ഹൈലിൽ അടുത്ത് തന്നെ മറ്റൊരു കോർട്ടും തുറന്നു പ്രവർത്തിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി.