ഒമാൻ :ഒമാനിലെ നാടക ആസ്വാദകർക്ക് ആവേശം പകർന്ന് ഒമാൻ ഫിലിം സൊസൈറ്റി തീയറ്ററിന്റെ തിങ്ങി നിറഞ്ഞ സദസിനു മുൻപിൽ ഇതിഹാസം അരങ്ങേറി .ഇന്റർനാഷണൽ ഓർഗനൈസേഷൻ ക്രിയേറ്റീവ് ഇവൻട്സ് ഭാവാലയ ആർട് ആൻഡ കൾച്ചറൽ ഫൗണ്ടേഷനുമായി ചേർന്ന് ഒമാൻ തീയറ്റർ സൊസൈസൈറ്റി യുടെ സഹകരണത്തോടെയാണ് വില്യം ഷേക്സ്പിയറുടെ ജീവിത കഥ പറഞ്ഞ ‘ഇതിഹാസം’ അരങ്ങിലെത്തിയത് .രാജേഷ് ബാലകൃഷ്ണന്റെ സംവിധാനത്തിൽ ഒരുക്കിയ ഈ നാടകത്തിന്റെ രംഗപടം അണിയിച്ചൊരുക്കിയത് കലാരത്നം ആർട്ടിസ്റ്റ് സുജാതൻ മാഷായിരുന്നു .. 40 ലധികം അഭിനേതാക്കളും അത്രതന്നെ അണിയറപ്രവർത്തകരും ഉൾപ്പെടുന്ന ഇതിഹാസത്തിലെ പ്രധാന വേഷമായ വില്യം ഷേക്സ്പിയറായി അരങ്ങിലെത്തിയത് ബിജു വർഗീസ് ആയിരുന്നു .യോക്കർ എഫ് എക്സ് സി ഇ ഒ ലാവിഷ് ചൗധരി മുഖ്യാതിഥിയായിരുന്നു.. ദേശീയ അന്തർദേശീയ തലത്തിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഒമാനി നടി – ഹബീബ അൽ സാൽത്തി , ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം പ്രതിനിധി – ജലീല അൽ ഫഹ്ദി, നേപ്പാൾ അംബാസഡർ -ഡോർണാത്ത് ആര്യാൽ , ശ്രീലങ്കൻ അംബാസഡർ അഹമ്മദ് ലെബ്ബെ സബറുള്ള ഖാൻ , ഒമാൻ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി – റീന ജെയിൻ, ഒമാൻ ഫിലിം സൊസൈറ്റി പ്രതിനിധികളായ- ഹുമൈദ് അൽ അമേരി ,ഖാസിം അൽ സുലെമി, മുഹമ്മദ് അൽ കിന്ധി, ഒമാൻ തീയറ്റർ സൊസൈറ്റി പ്രതിനിധികളായ – അബ്ദുൽ അസീസ് അൽ ഹബ്സി , ഷെയ്ഖ് ഫൈസ് അലി ഷാ എന്നിവരും നാടകം വീക്ഷിക്കാൻ എത്തിയിരുന്നു .. മസ്കറ്റിലെ നാടക പ്രദർശനത്തിന് ഒരു പൊൻതൂവൽ കൂടി സമ്മാനിക്കുവാൻ ഇതിഹാസത്തിലൂടെ തങ്ങൾക്ക് സാധിച്ചെന്ന് ഓണററി ചെയർമാൻ ഡോ. ജെ. രത്നകുമാർ നാടക ശേഷം പറഞ്ഞു.അമൃത്പാൽ അസോസിയേറ്റ് സംവിധായകനും, രാജേഷ് കായംകുളം ചീഫ് അസി. സംവിധായകനുമായിരുന്നു.