ദുബായ് : ഗാസയ്ക്ക് മേൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ പൈതൃക സംരക്ഷണ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ. പ്രസ്താവന ആക്ഷേപകരവും, ലജ്ജാവഹവുമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും യുഎഇ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. വംശഹത്യ ആഹ്വാനമെന്നത് ആശങ്ക ഉണ്ടാക്കുന്ന പ്രസ്താവനയാണെന്നും ഗാസയിൽ അടിയന്തര വെടി നിർത്തൽ വേണമെന്നും യുഎഇ ആവശ്യപ്പെട്ടു.
മന്ത്രിയ്ക്കെതിരെ ഇസ്രയേല്‍ നടപടിയെടുത്തിരുന്നു. ജെറുസലേം കാര്യ-പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവിനെയാണ് മന്ത്രി സഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഒട്സമ യഹൂദിത് പാര്‍ട്ടിയുടെ മന്ത്രിയാണ് എലിയാഹു.ഗാസയ്ക്കുമേല്‍ അണുബോംബിടുന്നതും ഒരു സാധ്യതയാണ്’ എന്നായിരുന്നു എലിയാഹുവിന്റെ വാക്കുകള്‍. ഒരു ഇസ്രയേലി റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. ഗാസയില്‍ അണുംബോംബ് പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് ‘അതുമൊരു സാധ്യതയാണ്’ എന്നായിരുന്നു എലിയാഹുവിന്റെ മറുപടി.