ഒമാൻ പരിസ്ഥിതി സമിതിയുടെ പിന്തുണയോടെ മുസന്ദം ഗവർണറേറ്റിൽ പതിനായിരത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച് സോഹാർ അലൂമിനിയം കമ്പനി

ഒമാൻ:സോഹാർ അലൂമിനിയം കമ്പനി 6 മാസം മുമ്പ് ആരംഭിച്ച ഒരു സംയോജിത പ്രോജക്റ്റിന്റെ ഭാഗമായാണ് ക്യാമ്പയിൻ നടന്നു വരുന്നത്.കാമ്പെയ്‌ന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾക്ക് ജലസേചന സംവിധാനം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പ്രാദേശിക പ്രകൃതി പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായതിനാൽ അൽ ഗാഫ്, സിദ്ർ, തുടങ്ങിയ വ്യത്യസ്ത തരം കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കുകയ്യാണ് ചെയുന്നത്.കമ്പനിയുടെ ജീവനക്കാരും മുസന്ദം ഗവർണറേറ്റിലെ ചില സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമായി 450 ലധികം പേരുടെ പിന്തുണയോടെയാണ് 84,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മരങ്ങൾ നട്ടുപിടിപ്പിച്ചത്. സ്‌കൂൾ വിദ്യാർത്ഥികളും പ്രാദേശിക അസോസിയേഷനുകളിൽ നിന്നുള്ള ഒരു കൂട്ടം സന്നദ്ധപ്രവർത്തകരും ഗവർണറേറ്റിലെ കമ്മ്യൂണിറ്റി അംഗങ്ങളും ക്യാമ്പയിനിൽ പങ്കെടുത്തു.2020 മുതൽ 2030 വരെയുള്ള പത്ത് വർഷക്കാലം പ്രതിവർഷം ഒരു ദശലക്ഷം മരങ്ങൾ വീതം നട്ടുപിടിപ്പിച്ച് പത്തു വർഷങ്ങൾ കൊണ്ട് 10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള കാമ്പയിനാണ് സോഹാർ അലൂമിനിയം കമ്പനി ലക്ഷ്യമിടുന്നത് ഇതുവഴി 2050-ഓടെ സീറോ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ഒമാൻ സർക്കാരിന്റെ ശ്രമങ്ങൾക്ക് സംഭാവനയും പിന്തുണയും നൽകാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.