റിയാദ്: സൗദി അറേബ്യയിലെ പുതിയ വിമാന കമ്പനിയായ ‘റിയാദ് എയര്‍’ വിമാനങ്ങളുടെ രണ്ടാമത്തെ ഡിസൈന്‍ ദുബായ് എയര്‍ ഷോയിൽ അവതരിപ്പിച്ചു രണ്ടുതരം കളര്‍ ഡിസൈനുകളില്‍ ആണ് വിമാനങ്ങള്‍ ഇറക്കുന്നത്. ഇങ്ങനെ വിമാനം ഇറക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാന കമ്പനിയാണ് റിയാദ് എയര്‍ എന്ന് അധികൃതര്‍ പറഞ്ഞു.ആദ്യ ഡിസൈനിലുള്ള വിമാനങ്ങള്‍ അവതരിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷം ആണ് പുതിയ വിമാനങ്ങളുടെ ഡിസൈന്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ പാരിസ് എയര്‍ ഷോയിലാണ് ആദ്യത്തെ ഡിസൈന്‍ പുറത്തിറക്കിയത്. 2025 പകുതിയോടെ സര്‍വീസ് ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളിലാണ് റിയാദ് എയര്‍.പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് കീഴിലാണ് പുതിയ കമ്പനി രൂപീകരിച്ചിരിക്കുന്നത് .റിക്രൂട്ട്മെന്റ് നടപടികള്‍ റിയാദ് എയര്‍ ഉടന്‍ ആരംഭിക്കും.