മനാമ:ഇന്ത്യൻ സ്കൂൾ ഉറുദു ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ ഭരണ സമിതി അംഗം പ്രേമലത എൻ എസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്‌കൂൾ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. തുടർന്ന് ദേശീയ ഗാനാലാപനം നടന്നു. ഫാത്തിമ അൽ സഹ്‌റയും വാർദാ ഖാനും നൽകിയ വിവർത്തനങ്ങളോടെ ഷാഹിദ് ഖൗമർ ഖുർആൻ പാരായണം നടത്തി. ഷദാബ് ഖൗമർ സദസ്സിനു സ്വാഗതമേകി. നാല് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ആഴ്‌ചയിലുടനീളം മത്സരങ്ങൾ നടന്നു. ചിത്രരചന, കളറിംഗ് മത്സരങ്ങൾ, കൂടാതെ ഉറുദു കവിതാ പാരായണം, കഥ പറയൽ, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണം മഹാനാസ് ഖാൻ നിർവഹിച്ചു. ദേശഭക്തി ഗാനങ്ങൾ, കവിതാ പാരായണം, “മാ കാ ഖ്വാബ്” എന്ന ആംഗ്യപ്പാട്ട് , ലഘുനാടകം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. വകുപ്പ് മേധാവി ബാബു ഖാൻ വിജയികളെ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു . ശ്രീലത നായർ, മാലാ സിംഗ്, കഹ്‌കഷൻ ഖാൻ, ഷബ്രീൻ സുൽത്താന, മഹാനാസ് ഖാൻ, വഹീദ റഹ്മാൻ, ശ്രീകല സുരേഷ്, നന്ദിത ദേവു സുനിൽ, സയാലി അമോദ് കേൽക്കർ, ഷീമ ആറ്റുകണ്ടത്തിൽ എന്നിവരുൾപ്പെടെ ഉറുദു ദിനാചരണത്തിന്റെ സംഘാടക സമിതി ഭാരവാഹികളായിരുന്നു. ദാവൂദ് അഹമ്മദ് നന്ദിയും പറഞ്ഞു.
വിജയികൾ: ഡ്രോയിംഗ്, കളറിംഗ് ക്ലാസ് അഞ്ചും ആറും : 1.സഹ്‌റ ജുനൈദ്, 2. ലുത്ഫിയ സാജിദ്,3. ലിയാന ഫാത്തിമ.
ഉറുദു കവിതാ പാരായണം ക്ലാസ് ആറ് : 1. ഹാജിറ റുക്നുദ്ദീൻ, 2. ആയിഷ സയ്യിദ്, 3. ഷഗുഫ്ത ഷെയ്ഖ്.ഉറുദു കഥ പറയൽ ക്ലാസ് ഏഴ് : 1. സുമയ്യ സയ്യിദ്, 2. ഐഷ നബീൽ, 3. ഏറം ഇർഫാൻ.പോസ്റ്റർ നിർമ്മാണം ക്ലാസ് എട്ടാം ക്ലാസ് : 1.ഫാത്തിമ അൽ സഹ്‌റ, 2. അലിസ ഇമ്രാൻ, 3. ഹജീറ സിദ്ദിഖ.
ഉർദു പ്രസംഗം ക്ലാസ് ഒമ്പതും പത്തും : 1. സുഹ സൽമാൻ, 2. ഷദാബ് ക്വാമർ, 3. സാറാ ഷാമ.