ഒമാനിലെ ഇന്ത്യൻ എംബസി ആയുർവേദ ദിനം ആഘോഷിച്ചു

ഒമാൻ:സമഗ്രവും ആരോഗ്യകരവുമായ ജീവിതത്തിന് ആയുർവേദത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായിട്ടായിരുന്നു എംബസി പരിസരത്ത് ചടങ്ങു സംഘടിപ്പിച്ചത്.ഇന്ത്യൻ എംബസി, സഹം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് സെന്റർ, കോയമ്പത്തൂർ ആയുർവേദിക് സെന്റർ, കാലിക്കറ്റ് ആയുർവേദ ക്ലിനിക്ക്, ബാലൻസ് മസ്‌കറ്റ് ആയുർവേദ ആൻഡ് യോഗ സെന്റർ, ശ്രീ ശ്രീ തത്ത്വ പഞ്ചകർമ, ബിഫ ആയുർവേദ എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു ആയുർവേദ ദിനം ആചരിച്ചത് . ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ക്വാളിറ്റി അഷ്വറൻസ് സെന്റർ ഡയറക്ടർ ജനറൽ ഡോ. ഖമർ അൽ സരീരി, ഷൂറ കൗൺസിൽ ഹെൽത്ത് കമ്മിറ്റി ചെയർമാൻ മൻസൂർ സാബർ അൽ ഹജ്‌രി, ഒമാനിലെ സുൽത്താനേറ്റിലെ ശ്രീലങ്കൻ അംബാസഡർ അഹമ്മദ് ലെബ്ബെ സബറുള്ള ഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.