ജി സി സി ജോയിന്റ് ഡിഫൻസ് കൗൺസിലിന്റെ ഇരുപതാമത് യോഗത്തിന് ഒമാൻ ആതിഥേയത്വം വഹിച്ചു

ഒമാൻ: മസ്‌കറ്റിലെ അൽ ബുസ്താൻ പാലസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദിന്റെ അധ്യക്ഷത വഹിച്ചു.യോഗത്തിൽ ജി സി സി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ പങ്കെടുത്തു. ജിസിസി ജോയിന്റ് ഡിഫൻസ് കൗൺസിലിലേക്കുള്ള പ്രതിനിധി സംഘത്തലവന്മാരും ജിസിസി സെക്രട്ടറി ജനറലും. ജി സി സി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രാലയങ്ങൾക്കിടയിൽ പൊതുവായ താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. അവർക്കിടയിൽ സഹകരണവും സൈനിക നടപടികളും വർധിപ്പിക്കാനുള്ള വഴികളെക്കുറിച്ച് ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രിയും യോഗത്തിന്റെ ചെയർമാനുമായ സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദ് യോഗത്തിൽ പറഞ്ഞു .ജി സി സി യിലെ സംയുക്ത സൈനിക നടപടി, സായുധ സേനകളുടെ സുരക്ഷ, സ്ഥിരത, പ്രദേശിക സമഗ്രത എന്നിവ സുരക്ഷിതമാക്കാനുള്ള എല്ലാ ശ്രദ്ധയും പരിചരണവും പിന്തുണയും നൽകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു.