ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ഷോ ഫെബ്രുവരി 14 ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ അന്താരാഷ്ട്ര ഗാ​ർ​ഡ​ൻ ഷോ 2024 ഫെ​ബ്രു​വ​രി 14 മു​ത​ൽ 16 വ​രെ സാക്കിർ എക്സിബിഷൻ വേൾഡിൽ ന​ട​ക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ബഹ്‌റൈൻ ഭരണാധികാരി ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും പത്നി പ്രി​ൻ​സ​സ് സ​ബീ​ക്ക ബി​ൻ​ത് ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ​യും പി​ന്തു​ണ​ക്ക് ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് ചെ​യ​ർ​പേ​ഴ്‌​സ​ൻ സ​ഹ്‌​റ അ​ബ്ദു​ൽ മാ​ലി​ക് ന​ന്ദി അ​റി​യി​ച്ചു.‘ബ​ഹ്‌​റൈ​ൻ പൈ​തൃ​കം’ എന്ന പ്രമേയത്തിൽ ആണ് ഗാർഡൻ ഷോയും ക്ല​ബ് പു​ഷ്പ-​പ​ച്ച​ക്ക​റി പ്രദർശനവും നടക്കുന്നതെന്ന് നാഷണൽ ഇനിഷ്യറ്റീവ് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്പ്മെൻറ്റ് സെക്രട്ടറി ജനറൽ ശൈയിക്ക മാറം ബിൻത് ഇസ അൽ ഖലീഫ പറഞ്ഞു . ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് 2025ൽ ​വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. റോ​യ​ൽ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ (RHS) അ​ഫി​ലി​യേ​റ്റ​ഡ് ക്ല​ബ് സഹകരണവും പ്രദർശനത്തിന് ലഭിക്കും .പ്രദര്ശനത്തിനോടൊപ്പം മൂ​ന്നു മു​ത​ൽ ആ​റു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​മ​ൺ​പാ​ത്ര​ങ്ങ​ളി​ൽ ഈ​ന്ത​പ്പ​ന വി​ത്ത് ന​ടു​ന്ന മ​ത്സ​രം ന​ട​ത്തും. ഇ​ത് കു​ട്ടി​ക​ളെ പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ത്താ​നും പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സു​സ്ഥി​ര​മാ​യ പൂ​ന്തോ​ട്ട​പ​രി​പാ​ല​ന രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.നിലവിൽ ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ അറേബ്യൻ ഗൾഫിലെ ഒരു മുൻനിര പൂന്തോട്ട-കാർഷിക പ്രദർശനമായി മാറിക്കഴിഞ്ഞു . പ്രാദേശികവും അന്തർദേശീയവുമായ ഗാർഡനിംഗ്, കൃഷി ഉപകരണങ്ങൾ , നൂതന സാങ്കേതിക വിദ്യയുടെ കൃഷിയിലെ ഉപയോഗം , വിവിധ തരം പച്ചക്കറി വിഭവങ്ങൾ എന്നിവയും പ്രദർശിപ്പിക്കും . അഗ്രികൾച്ചറൽ കമ്പനികളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യത്തിന് പ്രതികരണമായി സൃഷ്ടിച്ച ബിഗ്സ്, പുതുമകളുടെയും അവസരങ്ങളുടെയും ഒരു എക്‌സ്‌പോ ആയി ആണ് കണക്കാക്കപ്പെടുന്നത് .പൂന്തോട്ടപരിപാലനം, കൃഷി, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലെ അന്തർദേശീയ കയറ്റുമതിക്കാർക്കും നിക്ഷേപകർക്കും അനുയോജ്യമായ ഒത്തുചേരൽ സ്ഥലമാണ് BIGS – ബഹ്‌റൈനിലും അറബ് മേഖലയിലും അഭിവൃദ്ധി പ്രാപിക്കുന്ന കാർഷിക-ബിസിനസ് അന്തരീക്ഷത്തിലേക്ക് കൂടുതൽ ആളുകളെ ഇത് പരിചയപ്പെടുത്തുന്നു. കഴിഞ്ഞ വര്ഷം ഗാർഡൻ ഷോയിൽ 23 രാജ്യങ്ങളിൽ നിന്നായി 195 പ്രദര്ശകരും 450000 ത്തോളം സന്ദർശകരും പങ്കെടുത്തു . ജിസിസി രാജ്യങ്ങൾക്കു പുറമെ ഏഷ്യയിളെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും .