ഒമാൻ; കണ്ണ് ചികിത്സാ രംഗത്ത് നൂതന സാങ്കേതികവിദ്യ ഉപകരണങ്ങളുമായി അ​പെ​ക്സ് സ്പെ​ഷ്യ​ലൈ​സ്ഡ് ഐ ​സെ​ന്റ​ർ

ഒമാൻ: ഒമാനിലെ സ്വകാര്യ ഹെൽത്ത് കെയർ മേഖലയിൽ സ​ങ്കീ​ർ​ണ​മാ​യ നേ​ത്ര ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക​ട​ക്കം സഹായകമാകുന്ന ‘വി​സു​മാ​ക്സ് 800’ മെ​ഷീ​നു​മാ​യി ​അ​സൈ​ബ​യി​ലെ അ​പെ​ക്സ് സ്പെ​ഷ്യ​ലൈ​സ്ഡ് ഐ ​സെ​ന്റ​ർ.ഒമാനിലെ മുൻ ഊർജ, ധാതു വകുപ്പ് മന്ത്രി ഡോ മുഹമ്മദ് ബിൻ ഹമദ് അൽ റുമ്പി മുഖ്യാതിഥിയായിരുന്നു.വിവിധ ത​ര​ത്തി​ലു​ള്ള കാ​ഴ്ച​പ്ര​ശ്ന​ങ്ങ​ൾ, സ​മീ​പ കാ​ഴ്ച​ക്കു​റ​വ് എന്നിവ പ​രി​ഹ​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു ആ​ധു​നി​ക റി​ഫ്രാ​ക്റ്റി​വ് സ​ർ​ജ​റി വി​ദ്യ​യാ​ണി​ത്.ഒമാനിലെ സ​ങ്കീ​ർ​ണ​മാ​യ നേ​ത്ര ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക​ട​ക്കം നൂ​ത​ന ചി​കി​ത്സ രീ​തി​ക​ൾ​ക്ക്​ ഈ ​സം​വി​ധാ​നം സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ സ​ഹ​സ്ഥാ​പ​ക​രാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​പ്പ​ള​യും ഡോ. ​പി.​എ. മു​ഹ​മ്മ​ദും പ​റ​ഞ്ഞു. രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ശ​സ്ത്ര​ക്രി​യ അ​നു​ഭ​വ​ങ്ങ​ളും ഫ​ല​ങ്ങ​ളും ന​ൽ​കു​ന്ന​തി​നു​ള്ള ഞ​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ‘വി​സു​മാ​ക്സ്​ 800’ എ​ന്ന ​മെ​ഷീ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ്റ്റും സ​ഹ​സ്ഥാ​പ​ക​യു​മാ​യ ഡോ. ​നൈ​ല അ​ൽ ഹാ​ർ​ത്തി പ​റ​ഞ്ഞു.അ​ത്യാ​ധു​നി​ക മെ​ഡി​ക്ക​ൽ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ എ​ത്തി​ക്കു​ന്ന​തി​ൽ സ്ഥാപനത്തിന്റെ സ്ഥി​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ പു​തി​യ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സി​ന്റെ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫി​റാ​സ​ത്ത് ഹ​സ​നും മൊ​യ്തീ​ൻ ബി​ലാ​ലും അഭിപ്രായപ്പെട്ടു.ചടങ്ങിൽ ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽസ് സി ഇ ഓ സമീർ പി ടി , കമ്പനി പ്രധിനിതികളായ ആൽവിൻ ജോർജ് ,ജേക്കബ് ഉമ്മൻ, ബിജു രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.