‘കുടുംബം: ഖുർആനിലും സുന്നത്തിലും’ – പ്രഭാഷണം ശ്രദ്ധേയമായി

മനാമ: പ്രവാചകന്റെ സുന്നത്തുകളിൽ അടിയുറച്ചു കൊണ്ട് നിന്ന് കൊണ്ടാവണം ഓരോ വിശ്വാസിയും തങ്ങളുടെ കുടുംബ ജീവിതത്തെ ക്രമപ്പെടുത്തേണ്ടത് എന്ന് അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി സദസ്സിന് ഉൽബോധനം നൽകി.അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ ‘കുടുംബം – ഖുർആനിലും സുന്നത്തിലും’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുദൈബിയ അൽ മന്നാഇ സെന്ററിൽ വെച്ച് നടന്ന പരിപാടി അബ്ദുല്ല സഅദുല്ലയുടെ ഖിറാഅത്തോടെ ആരംഭിച്ചു. തർബിയ ഇസ്ലാമിക് സൊസൈറ്റി സയന്റിഫിക്ൽ കോഴ്സസ് സ്പെഷ്യലിസ്റ്റ് ഡോ. സഅദുല്ല അൽ മുഹമ്മദി സ്വാഗതം ആശംസിച്ചു.ഷൈഖ് ഐമൻ ശഅബാന്റെ ആമുഖ ഭാഷണത്തിന് ശേഷം മുഖ്യ പ്രഭാഷകൻ വിഷയമവതരിപ്പിച്ച് സംസാരിച്ചു. ഹംസ അമേത്ത്, യാഖൂബ് ഈസ്സ, അബ്ദുൽ അസീസ് നിലമ്പൂർ, ടി.പി. അബ്ദുൽ അസീസ്, വി.പി. അബ്ദുൽ റസാഖ്, യഹ്‌യ സി.ടി. എന്നിവർ സന്നിഹിതരായിരുന്നു.ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പുന്നോൽ പരിപാടികൾ നിയന്ത്രിച്ചു.ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മാഇലിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.