പ്രവാസി മിത്ര വനിതാ കൂട്ടായ്മ രൂപീകരിച്ചു

മനാമ: പ്രവാസി സ്ത്രീകളുടെ സർഗാത്മക കഴിവുകൾ അവരുടെ വ്യക്തിത്വ വികാസത്തിന്നും അഭിരുചികളെ വളർത്തുന്നതിനും സാമൂഹിക സംസ്കാരിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘം ആയി വളരുക എന്ന ലക്ഷ്യത്തിനായി പ്രവാസി മിത്ര എന്ന പേരിൽ വനിതാ കൂട്ടായ്മ രൂപീകരിച്ചു. പ്രവാസി സെന്ററിൽ സംഘടിപ്പിച്ച സംഘാടക സമിതി യോഗത്തിൽ വഫ ഷാഹുൽ പ്രസിഡൻ്റായും സഞ്ജു സാനു ജനറൽ സെക്രട്ടറിയായും  നസ്നീൻ ട്രഷററായും തെരഞ്ഞെടുത്തു. ലിഖിത ലക്ഷ്മൺ, നസീറ നജാഹ് എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും സബീന അബ്ദുൽ ഖാദർ, ആബിദ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. റുമൈസ അബ്ബാസ് കോഡിനേറ്റർ ആണ്. ഫസീല ഹാരിസ്, ശഹീനാ നൗമൽ, റുസൈന, ഷിജിന ആഷിക്, ഉമ്മു അമ്മാർ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.ബഹ്‌റൈൻ ദേശീയ ദിനത്തിൽ സിഞ്ചിലുള്ള പ്രവാസി സെന്ററിൽ കലാസാംസ്കാരിക പരിപാടികളോടെ പ്രവർത്തനം ആരംഭിക്കുന്ന പ്രവാസി മിത്രയുടെ ഭാവി പ്രവർത്തന പദ്ധതികളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വിപുലീകരണവും നടത്താൻ യോഗം തീരുമാനിച്ചു. അഡ് ഹോക് കമ്മിറ്റി കൺവീനർ മസീറ നജാഹ് അധ്യക്ഷത വഹിച്ച പ്രവാസി മിത്ര രൂപീകരണ കമ്മിറ്റി യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പ്രവാസി മിത്രയുടെ പ്രഖ്യാപനം നടത്തി. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി ആശംസകൾ നേർന്നു സംസാരിച്ചു, അഡ് ഹോക് കമ്മിറ്റി സെക്രട്ടറി ഷിജിന ആഷിക് സ്വാഗതം ആശംസിച്ചു. പ്രസിഡൻറ് വഫ ഷാഹുൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി സഞ്ചു സാനു സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. 33809356, 36327610 എന്നീ നമ്പറുകളിൽ പ്രവാസി മിത്രയുമായ് ബന്ധപ്പെടാവുന്നതാണ്.