ഐ എസ് പി ഫ് രക്ഷിതാക്കൾക്ക് നന്ദി രേഖപ്പെടുത്തി

മനാമ :ഡിസംബർ 8 നു നടന്ന ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 15 % വോട്ടുകൾ നൽകി (500 ഇൽ പരം ) നേരിൻ്റെ പാതയിൽ നട്ടെല്ല് നിവർത്തി കൂടെനിന്ന എല്ലാ നല്ലവരായ രക്ഷിതാക്കൾക്കും കൂടാതെ എല്ലാ പ്രോത്സാഹനങ്ങളും ഉപദേശങ്ങളും നൽകി സഹായിച്ച ബഹ്‌റൈനിലെ നല്ലവരായ സാമൂഹ്യ പ്രവർത്തകർക്കും ഐ എസ് പി ഫ് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കൂടുതലായി ഇന്ത്യൻ സ്കൂൾ ഭരണത്തിലും പ്രതിപക്ഷത്തുമായി നിന്നിരുന്ന രണ്ടു പ്രബല കക്ഷികളോടാണ് ഐ എസ് പി ഫ് എന്ന കേവലം ഒരു മാസം മുൻപ് രൂപംകൊണ്ട ഈ പാനൽ മത്സരിച്ചത് ,എന്നിരുന്നാലും ഈ 15 % പിന്തുണ ഐ എസ് പി ഫ് നു കിട്ടിയ ഒരു അംഗീകാരം തന്നെയാണ്,ഇത് ഞങ്ങളുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ശക്തിയും ഊർജവും പകരും എന്നതിന് ഒരു സംശയവും ഇല്ല.പണക്കൊഴുപ്പും,അധികാര ദുർവിനിയോഗവും പച്ചയായ വിഭജന മാർഗവും പിന്തുടർന്നാണ് ഭരണകക്ഷി വീണ്ടും അധികാരത്തിൽ വന്നത്,മുദ്രാവാക്യം വിളിക്കാൻ കൂലിക്കു ആളെവരെ കണ്ടു . കൂടാതെ പ്രതിപക്ഷ ഐക്യം എന്ന ഐ എസ് പി ഫ് ആശയത്തെ നിർഭാഗ്യവശാൽ മറ്റു പ്രതിപക്ഷ കക്ഷി സ്വീകരിച്ചതുമില്ല.ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി രക്ഷിതാക്കൾ വോട്ടു ചെയ്യാതെ തിരിച്ചുപോവേണ്ടിയും വന്നു,ഭരണഘടനയുടെ പരസ്യമായ ലംഘനമാണ് ഈ നടപടിയെന്നും ഇതിനെതിരെ യുക്തമായ മേൽ നടപടികൾ സ്വീകരിക്കുന്നതിന് ഐ എസ് പി ഫ് തീരുമാനിച്ചിട്ടുണ്ടെന്നും അറിയിക്കുന്നു.രക്ഷിതാക്കളുടെ വിശ്വാസം നേടിയും അവരുടെ ആവശ്യങ്ങൾക്കും പരാതികൾക്കും പരിഹാരത്തിന് ഒരു കൈത്താങ്ങായും ഇനിയും നേരിൻ്റെ പാതയിൽ ഐ എസ് പി ഫ് പ്രവർത്തിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.