പ്രവാസി ലീഗൽ സെൽ ഖത്തർ ചാപ്റ്റർ അദ്ധ്യക്ഷനായി അബ്ദുൽ റഊഫ് കൊണ്ടോട്ടി

ഡൽഹി: പ്രവാസി ലീഗൽ സെൽ ഖത്തർ ചാപ്റ്റർ അദ്ധ്യക്ഷനായി അബ്ദുൽ റഊഫ് കൊണ്ടോട്ടി വീണ്ടും നിയമിതനായി. പ്രവാസി വിഷയങ്ങളിൽ ജനകീയവും ശ്രദ്ധേയവുമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വമാണ് അബ്ദുൽ റഊഫ് കൊണ്ടോട്ടി. പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര കേരള സർക്കാറുകൾ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും നികുതി വ്യാമയാന മേഖലകളിലെ നിയമങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ഇതിനകം ആയിരത്തിലധികം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. പ്രവാസി വിഷയങ്ങളിൽ പ്രമുഖ അച്ചടി മാധ്യമങ്ങളിൽ കോളമിസ്റ്റും, ദൃശ്യ,ശ്രാവ്യമാധ്യമങ്ങളിൽ പാനലിസ്റ്റായും സ്ഥിരപരിചിതനാണ്. കുടിയേറ്റ രംഗത്ത് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന അന്താരാഷ്ട്ര സെമിനാറുകളിൽ അടക്കം വിഷയങ്ങൾ അവതരിപ്പിക്കാറുമുണ്ട്. അദ്ദേഹത്തിൻറെ സേവനങ്ങൾ മുൻനിർത്തി നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. നിലവിൽ ലോക കേരളസഭാംഗമായും ഖത്തർ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന അപ്പക്സ് ബോഡിയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബനബലന്റ് ഫോറം മാനേജ്മെൻറ് കമ്മിറ്റി അംഗമായും ഔദ്യോഗിക പദവിയിലുണ്ട്. പുറമേ പല പ്രമുഖ സംഘടനകളുടെയും നേതൃസ്ഥാനങ്ങളിലും ഉപദേശക സമിതിയിലും പ്രവർത്തിക്കുന്നു.
പ്രവാസികളുടെ നിരവധി ആവശ്യങ്ങൾ നിയമപരമായി നേടിയെടുക്കുന്നതിൽ ഇന്ത്യയിലും വിദേശത്തും ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഒരു ശദാബ്ബ്‌ദത്തിലേറെയായി നടത്തി വരുന്ന പ്രവാസി ലീഗൽ സെല്ലിന് അബ്ദുൽ റഊഫ് കൊണ്ടോട്ടിയുടെ നിയമനം ഖത്തറിലെ പ്രവാസി സമൂഹത്തിനും മറ്റു പ്രവാസികൾക്കും കൂടുതൽ പ്രയോജനപ്പെടുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു എന്നിവർ പറഞ്ഞു.