ഒമാൻ സുൽത്താന്‍റെ ഇന്ത്യ സന്ദർശനത്തിന്​ തുടക്കമായി

ഒമാൻ: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖി ന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിനായി അദ്ദേഹം ന്യൂഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തിന് ഇന്ത്യൻ വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ ഊഷ്മളമായ സ്വീകരണം നൽകി.ഈ സന്ദർശനം ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ ഒമാൻ സുൽത്താൻന്റെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനതിന്നാണ് തുടക്കമായത് . ഒമാൻ സുൽത്താൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ക്ഷണപ്രകാരമാണ് ഇന്ത്യ സന്ദർശിക്കുന്നത്, പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മുർമുവും ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ഡിസംബർ 16 ന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വാഗതവും നൽകും. തുടർന്ന് അദ്ദേഹം അവിടുത്തെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് സന്ദർശിക്കുകയും പ്രധാനമന്ത്രി മോദിയുമായി രണ്ടാം ദിവസം ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്യും.ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാൻ. ഒമാനുമായുള്ള ശക്തമായ ബന്ധം കണക്കിലെടുത്ത്, ഇന്ത്യയുടെ G20 പ്രസിഡൻസിക്ക് കീഴിലുള്ള അതിഥി രാജ്യമെന്ന നിലയിൽ G20 ഉച്ചകോടിയിലും മീറ്റിംഗുകളിലും പങ്കെടുക്കാൻ ഇന്ത്യ ഒമാനെ പ്രത്യേകം ക്ഷണിച്ചിരുന്നു ഒമാനിൽ നിന്നുള്ള ഒമ്പത് മന്ത്രിമാർ വിവിധ G20 മന്ത്രിതല യോഗങ്ങളിൽ പങ്കെടുത്തു.ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗും അദ്ദേഹത്തെ ഇന്ത്യയിൽ സ്വീകരിച്ചു.