മനാമ: ബഹ്റൈൻ പ്രതിഭ കേന്ദ്ര സമ്മേളനം സഖാവ് കോടിയേരി ബാലകൃഷണൻ നഗർ ( കെ എ സി.എ ഹാൾ) വെച്ച് നടന്നു. സമ്മേളനം സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആ നാവൂർ നാഗപ്പൻ ഉത്ഘാടനം ചെയ്തു.
കാശ് മൂലധനം എന്നതിനപ്പുറം മസ്തിഷക മൂലധനം എന്ന പുതിയ സമ്പദ് രീതി കേരള സർക്കാർ അവലംബിക്കുകയാണ്. ഇത് കേരളത്തിലെ ഉന്നത വിദ്യഭ്യാസ രംഗത്ത് വലിയ നേട്ടം കൊണ്ടുവരും. സർവ്വകലാശാലകൾ ഭരിക്കുന്ന കേരള ഗവർണ്ണർ ആകട്ടെ കവല ചട്ടമ്പിയോ പൊലെ പെരുമാറുകയാണ്. ഇത് അധികകാലം തുടരാൻ കഴിയുന്നതല്ല. ജീവിതത്തിന്റെ സകല തുറകളിലും വികസനം കൊണ്ടുവരാൻ സർക്കാറിന് കഴിഞ്ഞു. എന്നാൽ ഒന്നാം പിണറായി സർക്കാറിന്റെ അത്ര മെച്ചപ്പെട്ടതല്ല രണ്ടാം പിണറായി സർക്കാർ എന്ന പച്ചകള്ളം എഴുതിപ്പിടിപ്പിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങൾ. പ്രവാസികളാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ മുപ്പത്തി അഞ്ച് ശതമാനം വരുമാനം കൊണ്ടു വരുന്നത്. സർക്കാറിന്റെ സഹായങ്ങൾ ലഭ്യമാകുന്നതിനപ്പുറം പ്രവാസം അവസാനിച്ചാലും അറ്റകുറ്റപണികൾ നടത്തി കൊണ്ടു പോകാവുന്ന ചെറിയ വീടുകൾ വെച്ച് ധന മാനേജ്മെമെന്റ് സമ്പുഷ്ടിപെടുത്താൻ ഓരോ പ്രവാസിക്കും കരുതൽ ഉണ്ടാകണം എന്ന് പ്രതിഭ കേന്ദ്ര സമ്മേളനം ഉത്ഘാടനം ചെയ്യവെ ആനാവൂർ നാഗപ്പൻ ഓർമ്മപെടുത്തി.
പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ സമ്മേളനത്തിന്റെ താത്ക്കാക്കാലിക അദ്ധ്യക്ഷനായിരുന്നു. സംഘടക സമിതി ജനറൽ കൺവീനർ ഷെറീഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം എൻ.കെ. അശോകനും അനുശോചന പ്രമേയം ജോ: സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളിയും അവതരിപ്പിച്ചു. അനഘ രാജീവൻ , ഡോ: ശിവകീർത്തി രവീന്ദ്രൻ, റാം ഒഞ്ചിയം, ബിനു മണ്ണിൽ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക കേരളസഭ അംഗങ്ങളായ സി.വി നാരായണൻ , സുബൈർ കണ്ണൂർ, കേരള പ്രവാസി സംസ്ഥാന കമ്മിറ്റിഅംഗം പി. ചന്ദ്രൻ , പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ എ.വി.അശോകൻ , വീരമണി. മുഖ്യരക്ഷാധികാരി പി. ശ്രീജിത് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. റീഗ പ്രദീപ്, കെ.എം.സതീഷ് എന്നിവർ പ്രമേയം അവതരിപ്പിച്ചു.
ഇരുപത്തി ഒന്ന് അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ബിനു മണ്ണിൽ പ്രസിഡണ്ട്, നിഷ സതീഷ് , നൗഷാദ് പുനൂർ വൈ: പ്രസിഡണ്ട്മാർ. മിജോഷ് മൊറാഴ ജനറൽ സെക്രട്ടറി, സജീഷ പ്രജിൽ , മഹേഷ് . കെ.വി. ജോ : സെക്രട്ടറിമാർ, രജ്ഞിത് കുന്നന്താനം ട്രഷറർ , അനീഷ് കരിവള്ളൂർ മെംബർഷിപ്പ് സെക്രട്ടറി, സുലേഷ് അസി: മെംബർഷിപ്പ് സെക്രട്ടറി, അനിൽ കുമാർ .കെ.പി. ലൈബ്രേറിയൻ, പ്രജിൽ മണിയൂർ കലാ വിഭാഗം സെക്രട്ടറി എന്നിവരാണ് ഭാരവാഹികൾ.ഷിജു പിണറായി ഗിരീഷ് ശാന്തകുമാരി മോഹൻ, ജയകുമാർ, നിരൻ സുബ്രഹ്മണ്യൻ, മുരളികൃഷ്ണൻ, സജീവൻ.എം, ബിനുകരുണാകരൻ, റീഗാ പ്രദീപ് , പ്രദീപ് പതേരി, അഡ്വ: ജോയ് വെട്ടിയാടൻ, എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ. അനീഷ്.കെ. ഇന്റേണൽ ഓഡിറ്റർ ആയി പ്രവർത്തിക്കും.പി. ശ്രീജിത് മുഖ്യ രക്ഷാധികാരിയായിരിക്കും.