പ്രവാസി മലയാളികൾ ഒരുക്കിയ ബഹ്‌റൈൻ നാഷണൽ ഡേ ഷോർട് ഫിലിം

മനാമ: തൊഴിലിന്റെ വിലയറിയുന്ന ഒരുകൂട്ടം ചെറുപ്പക്കാർ . ഇവര്‍ക്ക് കലയോട് അടങ്ങാത്ത പ്രണയം കൂടിയുണ്ടെങ്കില്‍ ഹൃദയത്തില്‍ കരുണയുടെ കടലിന് ആഴം കൂടും.മൂന്ന് മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം പ്രവാസികൾക്ക് ബഹ്റൈൻ തരുന്ന സ്നേഹവും, കരുതലും കാണിച്ചു തരുന്നു. സ്വന്തം രാജ്യത്തുകിട്ടുന്ന പോലെ കരുതലും സ്നേഹവും തരുന്ന ഈ രാജ്യത്തെ നെഞ്ചിലേറ്റിയ എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു.ഈ ചിത്രത്തിന്റെ തിരക്കഥയും ആശയവും ഹരീഷ് എസ് ന്റേതാണ്. മഹേഷ് മോഹൻ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ലിജോ ഫ്രാൻസീസും ക്യാമറ വിപിൻ മോഹനും കോസ്റ്റും അമ്മു അരുണും ഗ്രാഫിക്സ് എഡിറ്റിംങ്ങ് മ്യൂസിക് വിനീത് രവീന്ദ്രനും പി ആർ ഒ ആയി അരുൺ ഭാസ്കറും ,അഭിനയിച്ചത് സ്മിത സന്തോഷ് സഹ്‌റ റഹിമി ,റിജോയ് മാത്യു എന്നിവർ ആണ് പ്രവർത്തിച്ചിട്ടുള്ളത്.

പ്രവാസ ജീവത തിരക്കിൽ കലയുടെ കൈയും പിടിച്ച് നടക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഇവരൊന്നിച്ച ‘നാഷണൽ ഡേ ട്രിബ്യൂട്ട് ടു ബഹ്‌റൈൻ ‘(National Day Tribute to Bahrain) എന്ന ഹ്രസ്വചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.ഈ ഫിലിം കണ്ട ഒരാളോട് അഭിപ്രായം പറയുമോയെന്ന് ചോദിച്ചാല്‍ ബഹ്‌റൈൻ പ്രവാസ ജീവത്തിൽ കണ്ടു മറന്ന കുറേ കാഴ്ചകളുടെ ഓര്‍മകളുണര്‍ത്തുന്ന ദൃശ്യങ്ങള്‍, നിറക്കൂട്ടുകളുടെ ആവിഷ്‌കാരം, കഥയോട് നൂറു ശതമാനം നീതി പുലര്‍ത്തിയ സംവിധാനമികവ്, മനസില്‍ നിന്ന് മായാത്ത കഥാപാത്രങ്ങള്‍ അങ്ങനെയങ്ങനെ കുറേ കാര്യങ്ങള്‍ പറയാനുണ്ടാകും. അതിൽ ഒരു ബഹ്റൈൻ വനിത കൂടി വേഷം കൈകാര്യം ചെയ്തു എന്നത് ശ്രദ്ധയം (zahra rahmi)സ്വദേശികൾക്കിടയിലും ചർച്ചയായി കൊണ്ടിരിക്കുന്ന ഈ ഷോർട് ഫിലിം ബഹ്റൈനികളും രണ്ടുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സീറോ ഫിൽ‌സ് മീഡിയ ആണ് ഈ ഷോർട് ഫിലിം ഒരുക്കിയത്.