കെ. ‌സി. ‌എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2023

ബഹ്‌റൈൻ : കെ. ‌സി. എ എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരുന്ന കൗമാര കലകളുടെ വസന്തോത്സവമായ കലാ-സാഹിത്യ, സംസ്കാരിക ഉത്സവം  കെ. ‌സി. ‌എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2023” ഡിസംബർ 16ന് വിജയകരമായി പൂർത്തീകരിച്ചതായി കെ. ‌സി. എ ഭാരവാഹികൾ അറിയിച്ചു. ഏതാണ്ട് ഒരു  മാസം നീണ്ടുനിന്ന മത്സരങ്ങളിൽ 800 ഇൽ അധികം കുട്ടികൾ പങ്കെടുത്തു. ഡിസംബർ 16ന് ബഹറിൻ പാർലമെൻറ് മെമ്പർ ശ്രീ ഡോക്ടർ ഹസ്സൻ ഈദ് ബുക്കമ്മാസ്,ടൈറ്റിൽ സ്പോൺസറായ ബി. ഫ്. സി യുടെ മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥന്റെ സാന്നിധ്യത്തിൽ ബഹ്‌റൈനിലെ പ്രമുഖ സ്കൂളുകളിലെ പ്രിൻസിപ്പൽമാരും ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നടത്തി. അത്യന്ത്യം ആകർഷകമായ ചടങ്ങിൽ ബഹറിലെ വിവിധ സ്കൂളുകളിലെ, സുത്യർഹമായി സേവനമനുഷ്ഠിച്ച 54 ടീച്ചർമാരെ ആദരിച്ചു. പങ്കെടുത്ത കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച്‌ ഗ്രൂപ്പുകളായി തിരിച്ചിരുന്നു, എല്ലാ ഗ്രൂപ്പുകളിലുമായി ഏകദേശം 150 ഇൽ അധികം മത്സര ഇനങ്ങൾ ഉണ്ടായിരുന്നു.ആറു വേദികളിലായി മത്സരങ്ങൾ നടന്നു. ടീം ഇനങ്ങളെ ജൂനിയേഴ്സ്, സീനിയേഴ്സ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരുന്നു, ഇതിൽ പങ്കെടുത്തവരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.12 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.ഗ്രാൻഡ് ഫിനാലെയും, അവാർഡുകൾ, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ വിതരണവും ഡിസംബർ 29 വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 ന് നടക്കും. മലയാള ചലച്ചിത്ര വേദിയിലെ ഭാവി വാഗ്ദാനമായ സിനിമ നടി മിസ് അഞ്ചു മേരി  തോമസ് അവാർഡുദാനം നിർവഹിക്കുമെന്ന് ”ഇന്ത്യൻ ടാലന്റ് സ്കാൻ” ചെയർമാൻ റോയ് സി ആൻറണി അറിയിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും.“കലാതിലകം” പട്ടം 82 പോയിന്റു നേടിയ ബഹറിൻ ഇന്ത്യൻ സ്‌കൂളിലെ ഇഷ ആഷികും “കലാപ്രതിഭ” പട്ടം 63 പോയിന്റുമായി ന്യൂ ഇന്ത്യൻ  സ്കൂളിലെ ജൊഹാൻ സിബു ജോർജും കരസ്ഥമാക്കി. നൃത്തം, ഗാനം, കല, സാഹിത്യം, ആഡ്-ഓൺ ഇനം എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത ഏതെങ്കിലും മൂന്ന് വിഭാഗങ്ങളിൽ സമ്മാനം നേടിയവരെ ആണ്  ഈ അവാർഡുകൾക്കായി പരിഗണിച്ചത്.അതുപോലെ തന്നെ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡുനിർണയത്തിനും മാനദണ്ഡം നിശ്ചയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മൂന്നാം ഗ്രൂപ്പിൽ നിന്ന് ചാമ്പ്യൻഷിപ്പ് അവാർഡിന്  ആരും അർഹത നേടിയില്ല.ഗ്രൂപ്പ് 1 ചാമ്പ്യൻഷിപ്പ് അവാർഡ് 65 പോയിന്റുമായി ഏഷ്യൻ സ്കൂളിലെ അക്ഷിത വൈശാഖ് നേടിയപ്പോൾ, ഗ്രൂപ്പ് 2 ചാമ്പ്യൻഷിപ്പ് അവാർഡ് 72 പോയിന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിൽ നിന്നുള്ള ആരാധ്യ ജിജേഷ്  കരസ്ഥമാക്കി. ഗ്രൂപ്പ് 4 ചാമ്പ്യൻഷിപ്പ് അവാർഡ് 52 പോയിന്റുമായി Indian സ്കൂളിലെ നക്ഷത്ര രാജ് സി കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ ബഹ്‌റിനിലെ ഇഷിക പ്രദീപ് ആണ് 65 പോയിൻറ് നേടി ഗ്രൂപ്പ് 5 ചാമ്പ്യൻഷിപ്പിന് അർഹയായത്.കെ. ‌സി. ‌എ അംഗങ്ങളായ കുട്ടികൾക്കുള്ള പ്രത്യേക  “കെ. ‌സി. ‌എ ഗ്രൂപ്പ് ചാമ്പ്യൻ‌ഷിപ്പ് അവാർഡ്” ജോയൻ സിജോ  (ഗ്രൂപ്പ്-2, പോയിന്റ് 59, ഇന്ത്യൻ സ്കൂൾ), ശ്രേയ സൂസൻ സക്കറിയ (ഗ്രൂപ്പ്-4, പോയിന്റ് 73, ഇന്ത്യൻ സ്കൂൾ), സർഗ്ഗ സുധാകരൻ (ഗ്രൂപ്പ് 5 പോയിൻറ് 44, ഇന്ത്യൻ സ്കൂൾ) എന്നിവർ കരസ്ഥമാക്കി. ഗ്രൂപ്പ് 1 & 3 യിൽ ആരും കെ സി എ സ്പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിന് അർഹത നേടിയില്ല.“നാട്യ രത്‌ന അവാർഡ്” നൃത്ത മത്സരങ്ങളിൽ പ്രാവീണ്യം തെളിയിച്ച ഇന്ത്യൻ സ്‌കൂളിലെ ഇഷിക പ്രദീപ് 47പോയിന്റു നേടി ഈ അവാർഡിന് അർഹയായി. ശാസ്ത്രീയ നൃത്ത മത്സരങ്ങൾക്കുള്ള എല്ലാ വിധികർത്താക്കളും ഇന്ത്യയിൽ നിന്നും വന്നവരായിരുന്നു.ഇന്ത്യൻ സ്കൂളിലെ ശ്രേയ സൂസൻ സക്കറിയ ഗാനാലാപന വിഭാഗത്തിൽ നിന്ന് 58 പോയിന്റുമായി സംഗീത രത്‌ന അവാർഡ് നേടി.സാഹിത്യ മത്സരങ്ങളിൽ പ്രാവീണ്യം തെളിയിക്കുന്ന സാഹിത്യ രത്‌ന അവാർഡ് ഏഷ്യൻ സ്‌കൂളിലെ ഷൗര്യ ശ്രീജിത് (48 പോയിന്റ്) കരസ്ഥമാക്കി.ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വിഭാഗത്തിൽ നിന്ന് 33 പോയിന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിലെ ദിയ അന്ന സനു കലാ രത്‌ന അവാർഡിന് അർഹയായി.മികച്ച നൃത്ത അധ്യാപക അവാർഡും മികച്ച സംഗീത അധ്യാപക അവാർഡും ഗ്രാൻഡ് ഫിനാലെയിൽ പ്രഖ്യാപിക്കുന്നതാണ്.കുട്ടികളുടെ സർഗാത്മകമായ കഴിവുകളുടെ പ്രകടനമായ ഇന്ത്യൻ ടാലന്റ് സ്കാൻ കഴിഞ്ഞ വർഷത്തെ ക്കാളും കൂടുതൽ പങ്കാളിത്തമാണ് ഈ വർഷം ഉണ്ടായിട്ടുള്ളതെന്നും “കെ. ‌സി. ‌എ ഇന്ത്യൻ ടാലന്റ് സ്കാൻ” ബഹ്‌റൈനിലെ ഇന്ത്യൻ വംശജരായ കുട്ടികളുടെ പ്രതിഭ മാറ്റുരക്കപ്പെടുന്ന പ്രധാന വേദിയായി മാറിയിരിക്കുന്നു വെന്നും കെ.‌ സി. ‌എ പ്രസിഡന്റ് ശ്രി നിത്യൻ തോമസ് പറഞ്ഞു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും, അവരുടെ മാതാപിതാക്കളുടെ അർപ്പണബോധ ത്തിനും,സ്പോൺസേഴ്‌സിനും നന്ദി അറിയിക്കുന്നു എന്ന് ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി അറിയിച്ചു.ഡിസംബർ 29ന് നടക്കുന്ന ഗ്രാൻഡ് ഫൈനലിൽ  750 ഓളം ട്രോഫികൾ വിതരണം ചെയ്യും.