‘രാ​സ്​​ത’ പ്രേ​ക്ഷ​ക​രി​ലേ​ക്ക്​ 

ഒ​മാ​നി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള ച​ല​ച്ചിത്രം ‘രാ​സ്​​ത’ അഞ്ചാം തീയതി പ്രേ​ക്ഷ​ക​രി​ലേക്കെത്തുന്നു.. പൂ​ർ​ണ​മാ​യും ഒ​മാ​നി​ൽ ചി​ത്രീ​ക​രി​ച്ചതിനാൽ തന്നെ ഒമാനിലെ സ്വദേശി- വിദേശി പ്രേക്ഷക പക്ഷത്തുനിന്നും ഓൺലൈൻ ബുകിങ്ങുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന്‌ വിതരണക്കാർ പറയുന്നു … കേ​ര​ള​ത്തി​ന്റെ പ​ത്തി​ര​ട്ടി വ​ലി​പ്പ​മു​ള്ള ഒ​മാ​നി​ലെ റു​ബൂ​ഉ​ൽ ഖാ​ലി മ​രു​ഭൂ​മി​യി​ൽ 2011ലു​ണ്ടാ​യ ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ആ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​മ്മ​യെ തേ​ടി ഗ​ൾ​ഫി​ലേ​ക്ക് പോ​കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ അ​തി​ജീ​വ​ന​വും മ​റ്റു​മാ​ണ്​ ക​ഥ​യു​ടെ ഇ​തി​വൃ​ത്തം. നി​ര​വ​ധി ഒ​മാ​നി ക​ലാ​കാ​രന്മാരും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി​ലെ ഷൂ​ട്ടി​ങ്​ അ​നു​ഭ​വ​ങ്ങ​ളും മ​റ്റും സം​വി​ധാ​യ​ക​ൻ അ​നീ​ഷ് അ​ൻ​വ​ർ, ന​ട​ൻ സ​ർ​ജാ​നോ ഖാ​ലി​ദ് തു​ട​ങ്ങിയവർ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പങ്കെവെച്ചു … ഒ​മാ​ന്‍റെ സൗ​ന്ദ​ര്യ​വും മ​റ്റും ചി​ത്ര​​ത്തി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന​റി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ അ​ബ്ദു​ല്ല അ​ൽ റ​വാ​സ് പ​റ​ഞ്ഞു. ഈ ​സി​നി​മ ഒ​മാ​ൻ വി​നോ​ദ വ്യ​വ​സാ​യ​ത്തി​ന് ഉ​ത്തേ​ജ​നം ന​ൽ​കു​മെ​ന്നും ഒ​മാ​ൻ ഫി​ലിം സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഹു​മൈ​ദ് അ​ൽ അ​മ്രി പ​റ​ഞ്ഞു…. ഒ​മാ​നി​ലെ വി​നോ​ദ​സ​ഞ്ചാ​ര വ്യ​വ​സാ​യ​ത്തി​ന്റെ പ്രോ​ത്സാ​ഹ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കേ​ണ്ട​ത് ത​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന മ​ന​സ്സിലാ​ക്കു​ന്നു​വെ​ന്നും ഈ ​ദി​ശ​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വെ​പ്പാ​ണ് ഈ ​സി​നി​മ​യെ​ന്നും എ.​എ​ൽ.​യു എ​ന്റ​ർ​ടൈ​ൻ​മെ​ന്റ്‌​സി​ന്റെ ഉ​ട​മ​യും ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ബോ​ർ​ഡ് അം​ഗ​വും ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ അ​ബ്ദു​ൾ ല​ത്തീ​ഫ് ഉ​പ്പ​ള പ​റ​ഞ്ഞു. അ​ലു എ​ന്റ​ർ​ടൈ​ൻ​മെ​ൻ​സി​ന്റെ ബാ​ന​റി​ൽ ലി​നു ശ്രീ​നി​വാ​സ് നി​ർ​മി​ച്ച ചി​ത്രം അ​നീ​ഷ് അ​ൻ​വ​റാണ്​ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സ​ർ​ജാ​നോ ഖാ​ലി​ദ് ,അ​ന​ഘ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തി​ന്റെ ക​ഥ​യും,തി​ര​ക്കഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തി​യ​ത് ന​വാ​ഗ​ത​രാ​യ ഷാ​ഹു​ൽ, ഫാ​യി​സ് മ​ട​ക്ക​ര എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.