ആരവം പതിനാറിന്റെ നിറവിൽ

ബഹ്‌റൈൻ : ബഹ്‌റൈനിലെ ആദ്യ നാടൻ പാട്ട് കൂട്ടായ്മയായ “ആരവം നാടൻപാട്ട് കൂട്ടം” അതിന്റെ പതിനാറാം വാർഷികവും കുടുംബ സംഗമവും ഹംലയിലെ ലിയോ ഗാർഡനിൽ ആഘോഷിച്ചു. 2007 ൽ ഹരീഷ് മേനോൻറെയും ജഗദീഷ് ശിവന്റെയും നേതൃത്വത്തിൽ വളരെ കുറച്ചു അംഗങ്ങളുമായി ആരംഭിച്ച ഈ നാടൻ പാട്ടു കൂട്ടത്തിൽ ഇപ്പോൾ അൻപതിൽ പരം അംഗങ്ങളുണ്ട്. നാടൻ പാട്ടുകളെയും നാടൻ കലാരൂപങ്ങളെയും സ്നേഹിക്കുന്ന ഈ പാട്ടുകൂട്ടം ഇതിനോടകം ബഹ്‌റൈൻ സമൂഹത്തിലെ സാംസ്കാരിക സാമൂഹിക സംഘടനകളിലും മറ്റുമായി അറുനൂറിൽ പരം സ്റ്റേജുകളിൽ പ്രോഗ്രാം അവതരിപ്പിച്ച് അതിന്റെ ജയ്ത്രയാത്ര തുടരുന്നു. ആരവത്തിന്റെ ചിറകിൽ നിന്നും 2022 ൽ ആരംഭിച്ച “ആരവം മരം ബാൻഡ് ഇൻസ്ട്രമെന്റൽ ഫ്യുഷൻ” സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിച്ചുകൊണ്ട് മുന്നേറുന്നു. പതിനാറാം വാർഷികം ആഘോഷിക്കുന്ന ഈ ഉത്സവവേളയിൽ വിശിഷ്ട അതിഥികളായി പ്രശസ്ത സാമൂഹിക പ്രവർത്തകരായ അജികുമാർ (സർവാൻ), മനോജ്‌കുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പഴയ കാല ആരവം മെംബേഴ്സിനും നിലവിലെ ആരവം മെമ്പേഴ്സിനും മൊമെന്റോ നൽകി ആദരിച്ചു. ആരവത്തിന്റെ ഈ കൂട്ടായ്മക്ക് സപ്പോർട്ട് ചെയ്ത നൈന മുഹമ്മദ് ഷാഫി, മുൻകാല സ്പോൺസേർസ് ആയ സ്മാർട്ട് ക്രീഷൻസ് (പൂയത്തു സേതുമാധവൻ), NEC ബഹ്‌റൈൻ, മാഗ്നം ഇമ്പ്രിന്റ്, മികവാർന്ന ചിത്രങ്ങൾ പകർന്നുതന്ന VP നന്ദകുമാർ, അഭിലാഷ് വിജയകുമാർ എന്നിവരേയും പ്രമുഖ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സംഘടനകളെയും നന്ദിയോടെ ആരവംത്തിന്റെ സാരഥികൾ നന്ദിയോടെ സ്മരിച്ചു. പ്രോഗ്രാമിന്റെ അവതാരകനായി ശ്രീജിത് ഫറോക്കും കോർഡിനേറ്റർസ് ആയ രെമു രമേശ്, മനോജ് യു സദ്ഗമയ, രഖിൽ ബാബു, ബിനോജ് പാവറട്ടി, നിജേഷ് മാള, രാജീവ് രഘു എന്നിവർ  നേതൃത്വം  നൽകി.