ബഹ്‌റൈൻ : പ്രവാസികളുടെ വിസ കാലാവധി അനുസരിച്ചു സി പി ആർ നിർദേശത്തിനു അംഗീകാരം

മനാമ : ബഹ്‌റൈനിൽ കഴിയുന്ന പ്ര​വാ​സി​ക​ളു​ടെ തിരിച്ചറിയൽ കാർഡ് ( സി.​പി.​ആ​ർ ) താ​മ​സ​വി​സ​യു​ടെ കാലാവധിയുമായി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് എം​പി​മാ​രു​ടെ അം​ഗീ​കാ​രം. മെമ്പർ ഓഫ് പാർലിമെന്റ് ജ​ലാ​ൽ ഖാ​ദി​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച് എം.​പി​മാ​രാ​ണ് ഈ ​നി​ർ​ദേ​ശം സമർപ്പിച്ചത് . നി​ർ​ദേ​ശം എം.​പി​മാ​ർ ഒന്നടങ്കം അംഗീകരിച്ചു . 2006ലെ ​ഐ​ഡ​ന്റി​റ്റി കാ​ർ​ഡ് നി​യ​മ​ത്തി​ലാ​ണ് ഭേ​ദ​ഗ​തി​ക​ൾ ആവിശ്യപെട്ടിരിക്കുന്നത് . ഇതനുസരിച്ചു നി​ർ​ദേ​ശം ന​ട​പ്പി​ൽ വ​രു​ക​യാ​ണെ​ങ്കി​ൽ ബഹ്‌റിനിൽ കഴിയുന്ന പ്രവാസികൾക്ക് ജോലി വി​സ പു​തു​ക്കു​ന്ന​തോ​ടൊ​പ്പം സി.​പി.​ആ​റും പു​തു​​ക്കേ​ണ്ടി​വ​രും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റും നി​ർ​ദേ​ശ​ത്തി​ന് പിന്തുണ നൽകിക്കഴിഞ്ഞു .നിലവിൽ അഞ്ചു വർഷത്തെ കാലാവതിയാണ് സി പി ആർ കാർഡിന് ലഭിക്കുന്നത് . എന്നാൽ മുൻപ് ജോലി ചെയ്തവരും വിസ പുതുക്കാത്തവരും നിരവധി സേ​വ​ന​ങ്ങ​ൾക്കായി സി.​പി.​ആ​ർ ഉപായയോഗപ്പെടുത്താറുണ്ട് .