കേരള സോഷ്യൽ ആൻഡ് കൽച്ചറൽ അസോസിയേഷൻ ബാലകലോത്സവം ഫിനാലെ ഫെബ്രുവരി രണ്ടിന്

മനാമ : ബഹറിന്റെ പ്രമുഖ സാമൂഹിക സംഘടനയായ കേരള സോഷ്യൽ ആൻഡ് കൽച്ചറൽ അസോസിയേഷൻ  ബാലകലോത്സവം ഫിനാലെ ഫെബ്രുവരി രണ്ടാം തീയതി വൈകീട്ട് 6:30 ന് ഇന്ത്യൻ സ്കൂൾ, ഇസ ടൗണിൽ ജഷൻ മാൾ ആഡിടോറിയത്തിൽ വച്ച് നടക്കും. സംഘടനാ ആസ്ഥാനത്തു നടന്ന പ്രസ്സ് മീറ്റിൽ ബാലകലോത്സവം കൺവീനർ ശശിധരൻ സ്വാഗതം പറയുകയും മലബാർ ഗോൾഡ് മാർക്കറ്റിംഗ് മാനേജർ ഹംധാൻ, അസിസ്റ്റന്റ് സെക്രട്ടറി മനോജ്‌, മറ്റു കമ്മിറ്റി മെമ്പർ മാരായ രെഞ്ചു ആർ നായർ, ശിവകുമാർ, സന്തോഷ്‌ നാരായണൻ, കാലവിഭാഗം കൺവീനർ ഷൈൻ നായർ,ബാലകലോത്സവം ജോയിന്റ് കൺവീനർ പ്രശാന്ത് എന്നിവരുടെ സാനിധ്യത്തിൽ ജനറൽ സെക്രട്ടറി സതീഷ് നാരായണൻ 600 ലതികം കുട്ടികൾ,140ൽ പരം ഈവെന്റുകളിൽ മത്സരിച്ച KSCA മലബാർ ഗോൾഡ് ബാലകലോത്സവം കലാപ്രതിഭ, കലാതിലകം, ബാല തിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീത രത്ന, ഗ്രൂപ്പ്‌ ചാമ്പ്യൻ, KSCA സ്പെഷ്യൽ അവാർഡ് നേടിയവരെ പ്രഖ്യാപിച്ചു. എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീ രെഞ്ചു നന്ദിയും പറഞ്ഞു.
കലാതിലകം- ഗായത്രി സുധീർ
കലാപ്രതിഭ- ശൗര്യ ശ്രീജിത്ത്
ബാലാതിലകം- ആരാധ്യ ജിജീഷ്
ബാലാപ്രതിഭ- അഡ്വിക് കൃഷ്ണ
നാട്യരത്ന- ഇഷിക പ്രദീപ്
നാട്യരത്ന- നക്ഷത്ര രാജ്
സംഗീതരത്ന-ഗായത്രി സുധീർ
ഗ്രൂപ്പ്‌ 1 ചാമ്പ്യൻ-ആദ്യലക്ഷ്മി എം
സുഭാഷ്
ഗ്രൂപ്പ്‌ 1 ചാമ്പ്യൻ KSCA-ആദിദേവ് നായർ
ഗ്രൂപ്പ്‌ 2 ചാമ്പ്യൻ-പുണ്യ ഷാജി
ഗ്രൂപ്പ്‌ 3 ചാമ്പ്യൻ- ഹിമ അജിത് കുമാർ
ഗ്രൂപ്പ്‌ 4 ചാമ്പ്യൻ- നക്ഷത്ര രാജ്
ഗ്രൂപ്പ്‌ 4 ചാമ്പ്യൻ KSCA – വൈഗ പ്രശാന്ത്
ഗ്രൂപ്പ്‌ 5 ചാമ്പ്യൻ -ഇഷിക പ്രദീപ്
ഗ്രൂപ്പ്‌ 5 ചാമ്പ്യൻ KSCA- സംവൃത് സതീഷ്