ഹരിപ്പാട് കൂട്ടായ്മ ഒമാൻ “പകൽപൂരം” ശ്രദ്ധേയമായി


മസ്‌ക്കറ്റ് : ഹരിപ്പാട് കൂട്ടായ്മ ഒമാന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷവും ജനറൽ ബോഡി മീറ്റിങ്ങും “പകൽപൂരം” എന്നപേരിൽ സംഘടിപ്പിച്ചു പ്രസിഡൻറ് കലാ ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സൗമ്യ സുധി റിപ്പോർട്ടും ദേവു അഖിൽ കണക്ക് അവതരണവും നടത്തി, തുടർന്ന് ചിത്രകാരിയും ഒമാനിലെ സോഷ്യൽ വർക്കറും ആയ അജിതാകുമാരി മലയാലപ്പുഴ പ്രവാസികളിൽ കൂടി വരുന്ന ആത്മഹത്യ പ്രവണത എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റിയും സെൽഫ് റെസ്പെക്ററ്റിന്റെ ഗുണങ്ങളെ പറ്റിയും ക്‌ളാസ്സ് നടത്തി, തുടർചർച്ചയിൽ ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപികയായ കല സിദ്ധാർഥും ചിത്രകാരനും ഹരിപ്പാടുകാരനും ആയ മധു ഏവൂരും സംസാരിച്ചു. ഹരിപ്പാട് സ്വദേശിയും ഒമാനിലെ സംരംഭകനും ഗോൾഡൻ വിസ നേടിയ TK ട്രേഡിങ്ങ് ഉടമയുമായ ശ്രീ സന്തോഷ്‌ വാസുവിനെ ആദരിച്ചു, തുടർന്ന് കൂട്ടായ്മ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ പകൽ പൂരത്തിന് മിഴിവേകി കൊണ്ട് ഒരു പകലും രാവും ആഘോഷിച്ചു. ഹരിപ്പാട് കൂട്ടായ്മ ഒമാന്റെ 2024 -25 ഭരണസമിതി തിരഞ്ഞെടുപ്പിൽ ബിജു കാഞ്ഞൂർ പ്രസിഡന്റും, രഞ്ജിത് ഗോപി സെക്രട്ടറിയും, ബിജിത് ബാലകൃഷ്ണൻ വൈസ്പ്രസിഡന്റും, രാകേഷ് കെ പിള്ള ജോയിൻറ് സെക്രട്ടറിയും , ട്രഷറർ ആയി ദേവൂ അഖിലും , എക്സിക്യു്ട്ടിവ് അംഗങ്ങൾ ആയി സൗമ്യ രാജീവ്, ശ്രീജിത്ത് സി പിള്ള , അരുൺ ഗോപൻ , അഭിലാഷ് ഏവൂർ , നിഷാന്ത് ഗോപി , രജിത് ഗോപാൽ , ശരത് ബാബു, സനിൽ കുമാർ, ശ്രീജിത്ത് പിള്ള, ശരത് ലാലു എന്നിവരെയും തിരഞ്ഞെടുത്തു. ഒമാനിലെ പ്രവാസി സമൂഹത്തിന് വേണ്ടിയും നാട്ടിലെ പ്രവാസികൾ ആയവരുടെ ക്ഷേമകാര്യത്തിനും വേണ്ടി പ്രവർത്തിക്കും എന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.