ബഹ്‌റൈനു പുറത്തേക്കു പണമയക്കാൻ നികുതി : നിർദേശം തള്ളി ശൂറാ കൗൺസിൽ

  1. മനാമ : ബഹ്‌റൈനു പുറത്തേക്കു പണം അയക്കുമ്പോൾ അയക്കുന്ന തുകയുടെ രണ്ട് ശതമാനം നികുതി ഈടാക്കണമെന്ന പാർലമെന്റ് എം പി മാർ നിർദേശം മുൻപ് സഭയിൽ സമർപ്പിച്ചിരുന്നു . ഈ നിർദേശമാണ് ഉന്നത അധികാര സഭ ആയ ശൂറാകൗൺസിൽ തള്ളിയത് . ഇത്തരം നിർദേശം അംഗീകരിക്കപ്പെടുകയാണെകിൽ കണ്ണപ്പണത്തിന്റെ ഒഴുക്ക് വർധിക്കുമെന്നും , രാജ്യത്തിൻറെ സാമ്പത്തിക മേഖലക്ക് മുരടിപ്പ് നേരിടുമെന്നും , മറ്റ് രാജ്യങ്ങളുമായി ഉണ്ടാക്കിയിട്ടുള്ള ഉടമ്പടികൾ ലംഘിക്കപ്പെടുമെന്നും ശൂറാകൗൺസിൽ വ്യക്തമാക്കി