തണൽ – ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം നടന്നു.

മനാമ: പ്രവാസ ലോകത്തെ പ്രമുഖ ജീവകാരുണ്യ പ്രവർത്തക സംഘടനയായ തണൽ ബഹ്‌റൈൻ ചാപ്റ്റർ വരുന്ന 2024 – 25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.മനാമ കെ സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡണ്ട് റഷീദ് മാഹി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. വിനീഷിൻറെ പ്രവർത്തന റിപ്പോർട്ടിന് ശേഷം ട്രഷറർ നജീബ് കടലായി കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകൾ അവതരിപ്പിച്ചു.തണൽ ചെയർമാൻ ഡോ. ഇദ്‌രീസിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും പ്രസിഡണ്ടായി നജീബ് കടലായി, ജനറൽ സെക്രട്ടറി മുജീബ് മാഹി, ട്രഷറർ യു.കെ. ബാലൻ എന്നിവരെ തിരഞ്ഞെടുത്തു.തണൽ ബഹ്‌റൈൻ ചാപ്റ്ററിനു പ്രവാസികൾ നൽകുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും ഇനി അങ്ങോട്ടുള്ള എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അത് തുടരണമെന്നും ഡോ. ഇദ്‌രീസ് അഭ്യർത്ഥിച്ചു.ശ്രീജിത്ത് കണ്ണൂർ നന്ദി പ്രകാശിപ്പിച്ചു.