സമസ്ത പൊതുപരീക്ഷ ബഹ്റൈനിൽ ഫെബ്രുവരി 16, 17 തയതികളിൽ

മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ നടക്കുന്ന പൊതു പരീക്ഷ ബഹ്റൈനിൽ സമസ്ത മദ്റസകളിലെ ഈ വർഷത്തെ പൊതു പരീക്ഷ ഇന്നും നാളെയും [വെള്ളി ശനി] നടക്കും. ബഹറൈനിലെ പത്ത് മദ്രസകളിൽ നിന്നായി 5 ,7 10, 12 ക്ലാസിലെ 210 വിദ്യാർത്ഥികൾ ഈ വർഷം പൊതു പരീക്ഷ എഴുതും.റൈഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അഷ്റഫ് അൻവരി ചേലക്കരയുടെ നേതൃത്വത്തിൽ 10 സൂപ്പർവൈസർമാർ പരീക്ഷ നിയന്ത്രിക്കും മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്രസയിൽ വച്ച് ഒറ്റ സെന്റർ ആയാണ് പരീക്ഷ നടക്കുക സൂപ്പർവൈസർമാരായി നിഷാൻ ബാഖവി.ബശീർ ദാരിമി , ഹാഫിള് ശഫുദ്ധീൻ മൗലവി,റശീദ് ഫൈസി,ഹംസ അൻവരി,കരീം മാശ്ഉ,മർ മുസ്‌ലിയാർ,ശംസുദ്ധീൻ ഫൈസി,സൈദ് മുഹമ്മദ് വഹബിഎന്നിവരെ നിയമിച്ചു.യോഗത്തിൽ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് യാസർ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അബ്ദുറഷീദ് ഫൈസി കമ്പളക്കാട് സ്വാഗതവും ട്രഷറർ ഷെഹീർ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.