ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) പ്രതിമാസം BD125/- ൽ താഴെ ശമ്പളം വാങ്ങുകയും, ബഹ്‌റൈനിൽ മരണമടയുകയും ചെയ്ത 66 താഴ്ന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ BD 30,000/- (66 ലക്ഷം രൂപ) സമാഹരിക്കുകയും വിതരണം ചെയ്യുകയും ചെയ്തതായും , ഇതോടൊപ്പം ഐ സി ആർ എഫ് ന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി പരിപാടിയുടെ തുടക്കം കുറിക്കുമെന്നും അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഐ സി ആർ എഫ് അതിന്റെ തുടക്കം മുതൽ ഇതേ വരെ 600-ലധികം താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക് ഏകദേശം 6 കോടി ഇന്ത്യൻ രൂപയുടെ സഹായം ഈ പദ്ധതിയിൽ നിന്ന് നൽകിയതായും ഭാരവാഹികൾ അറിയിച്ചു . 1999-ൽ ആരംഭിച്ച ഐ.സി.ആർ.എഫ് ഈ വർഷം കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള സേവനം 25 വർഷം പൂർത്തിയാക്കുകയാണ്, ഈ നാഴിക കല്ല് അടയാളപ്പെടുത്തുന്നതിനായി വിപുലമായ പരിപാടികൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു . കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഐസിആർഎഫ് നിരവധി മാനുഷിക പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ബഹ്‌റൈനിലുള്ള 100,000-ത്തിലധികം ഇന്ത്യൻ പൗരന്മാർക്ക് പിന്തുണ നൽകിയിട്ടുണ്ട്. ICRF-ൻ്റെ കമ്മ്യൂണിറ്റി സംരംഭങ്ങളിൽ മെഡിക്കൽ സപ്പോർട്ട്, നിയമപരമായ പിന്തുണ, കമ്മ്യൂണിറ്റി വെൽഫെയർ സപ്പോർട്ട്, മാനസിക ക്ഷേമ പിന്തുണ, ബോഡി റീപാട്രിയേഷൻ സപ്പോർട്ട്, യോഗ ബോധവൽക്കരണ പരിപാടികൾ, വുമൺ ഔട്ട്റീച്ച് ഇവൻ്റുകൾ, ഫാമിലി വെൽഫെയർ ഫണ്ട് സപ്പോർട്ട് , SPECTRA ആർട്ട് കാർണിവൽ (വാർഷിക ധനസമാഹരണ പരിപാടി) എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഭക്ഷണ വിതരണം, താൽക്കാലിക പാർപ്പിടം, വീട്ടുജോലിക്കാരുടെ പിന്തുണ കൂടാതെ 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനങ്ങൾ വിവിധ ഭാഷകളിൽ നൽകുന്നു.ഇത് കൂടാതെ, ബഹ്‌റൈനിൽ മരണമടഞ്ഞ ഇന്ത്യൻ തൊഴിലാളികളുടെ ( 125 ബഹ്‌റൈൻ ദിനാറിനെക്കാൾ കുറഞ്ഞ ശമ്പളം വാങ്ങുന്നവരുടെ) കുടുംബത്തിന് ₹ 1,00,000/- ധനസഹായം നൽകുക എന്നതാണ് ICRF ചെയ്യുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്ന്. കഴിഞ്ഞ 12 മാസത്തിനിടെ 66 കുടുംബക്ഷേമ ഫണ്ട് അപേക്ഷകൾ പ്രോസസ്സ് ചെയ്യുകയും 66 ഗുണഭോക്താക്കൾക്ക് 66 ലക്ഷം രൂപ സമാഹരിച് അയയ്ക്കുകയും ചെയ്തു. നിലവിൽ 12 അപേക്ഷകൾ കൂടി പരിഗണനയിൽ ആണ് .
കൂടാതെ, ബഹ്‌റൈനിലെ കമ്മ്യൂണിറ്റിക്കുള്ളിലെ വിവിധ പ്രവർത്തനങ്ങൾക്കും പിന്തുണാ പരിപാടികൾക്കുമായി ഞങ്ങൾ ഏകദേശം 15,000 BD ചെലവഴിച്ചു.വിവിധ സ്പോൺസർമാർ നൽകുന്ന പിന്തുണക്കു നന്ദി പറയുന്നതായും ഭാരവാഹികൾ അറിയയിച്ചു . സിൽവർ ജൂബിലി പരിപാടിയുടെ ഭാഗമായി ലോഗോ വാർത്ത സമ്മേളനത്തിൽ പ്രകാശനം ചെയ്തു . ശ്രീമതി ലത മണികണ്ഠൻ നിർമിച്ച ലോഗോ ആണ് തെരെഞ്ഞെടുത്തത്
ഈ വർഷത്തെ പരിപാടികൾ
• ICRF ലൈഫ് ഗേറ്റ്കീപ്പർമാരുടെ പരിശീലനം – എല്ലാ മാസവും. ഫെബ്രുവരി 9 ന് നടന്ന ആദ്യ പരിശീലനത്തിൽ ഏകദേശം നൂറോളം അസോസിയേഷൻ മേധാവികളും അധ്യാപകരും പങ്കെടുത്തു.
• മെഡിക്കൽ ക്യാമ്പുകൾ – ഓരോ മാസവും
• ലേബർ ക്യാമ്പുകളിലെ ബോധവൽക്കരണ പരിപാടികൾ – വെള്ളിയാഴ്ച ക്യാമ്പ് സന്ദർശനങ്ങൾ ലഘുഭക്ഷണങ്ങൾ/മധുരങ്ങൾ എന്നിവയ്‌ക്കൊപ്പം ബോധവൽക്കരണ ഫ്ലയർ – പ്രതിമാസ സന്ദർശനങ്ങൾ
• ICRF തൊഴിലാളി ദിനം – എല്ലാ മൂന്ന് മാസം കൂടുമ്പോൾ
• ഇൻ്റർ സ്കൂൾ ക്വിസ് മത്സരം – ഒരു ഇവൻ്റ്
• സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിൽ നിന്ന് ദീർഘകാലം സേവനമനുഷ്ഠിച്ച 25 തൊഴിലാളികളെ ആദരിക്കുന്നു
• LMRA യുമായി സഹകരിച്ച് ICRF നിയമ ബോധവൽക്കരണ പരിപാടി
• വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് ഐസിആർഎഫ് യോഗ
• ICRF Thirst Quenchers 2024, തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് – വേനൽക്കാല വർക്ക് നിരോധന കാലയളവിൽ 12 പ്രതിവാര പ്രോഗ്രാമുകൾ. ബോധവൽക്കരണ ഫ്‌ളയറുകൾക്കൊപ്പം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിനായി തൊഴിലാളികളുടെ പ്രവൃത്തിസ്ഥലങ്ങൾ സന്ദർശിക്കുക
• തൊഴിലാളികൾക്കുള്ള ICRF കായിക ദിനം – ഒരു ഇവൻ്റ്
• ICRF ചാരിറ്റി ഡിന്നർ ICRF-ൻ്റെ ഭാഗമായ സ്പോൺസർമാരെ ആദരിക്കുകയും രജതജൂബിലി സുവനീർ പ്രകാശനം ചെയ്യുകയും ചെയ്യുന്നു
• ഐസിആർഎഫ് വിമൻസ് ഫോറം ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സ്തനാർബുദ ബോധവത്കരണ പരിപാടി നടത്തുക
• ICRF സ്പെക്ട്ര – വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ബഹ്റൈനിലെ ഏറ്റവും വലിയ ആർട്ട് കാർണിവൽ
• ഇന്ത്യൻ ഹെറിറ്റേജ് ഫെസ്റ്റിവൽ
• ICRF 2025 കലണ്ടർ റിലീസ്
ഈ 25-ാം വർഷ പരിപാടികളിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രയോജനം നേടുന്നതിന് കുറഞ്ഞത് 25,000 തൊഴിലാളികളെ നേരിട്ട് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും , അത്തരം മാനുഷിക പരിഗണ പരിപാടികൾ നടത്തുന്നതിന്, ICRF പ്രധാനമായും ആശ്രയിക്കുന്നത് ബിസിനസ്സ് സ്ഥാപനങ്ങൾ/ഓർഗനൈസേഷനുകൾ, വ്യക്തികൾ എന്നിവ നൽകുന്ന സംഭാവനയെയാണ്.ഐ സി ആർ എഫിന്റ്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ താൽപ്പര്യമുള്ളവരും അർപ്പണബോധമുള്ളവരുമായ സന്നദ്ധപ്രവർത്തകരെയും ക്ഷണിക്കുന്നതായും താല്പര്യമുള്ളവർക്ക് അവരുടെ സംക്ഷിപ്ത പ്രൊഫൈൽ സഹിതം icrfbahrain@gmail.com എന്ന ഇമെയിലിലേക്ക് ബന്ധപെടാമെന്നും ഐ സി ആർ എഫ് ഭാരവാഹികൾ അറിയിച്ചു.