സൊഹാർ ഫ്രീസോണിൽ ലെഡ് ആസിഡ് ബാറ്ററി റീസൈക്ലിംഗ് പ്ലാൻ്റ് സ്ഥാപിക്കുന്നു

സോഹാർ : ഫ്രീസോണിൽ ലെഡ്-ആസിഡ് ബാറ്ററികളുടെ സുസ്ഥിര മാനേജ്മെൻ്റിനായി ഒരു റീസൈക്ലിംഗ് പ്ലാൻ്റ് സ്ഥാപിക്കുന്നതിനായി സോഹാർ തുറമുഖം ഫ്രീസോണും സ്റ്റാർസൺ സോഹറുമായി കരാർ ഒപ്പുവച്ചു.. സോഹാർ ഫ്രീസോൺ സ്റ്റാർസൺ ചീഫ് മാനേജിംഗ് ഡയറക്ടർ ഇസ്രായേൽ ഖാൻ, സോഹാർ ഫ്രീസോൺ- ഡി സി ഇ ഒ, സോഹാർ പോർട്ട് സി ഇ ഒ ഒമർ ബിൻ മഹ്മൂദ് അൽ മഹ്‌രിസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു .. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, ഒമാനിലെ റീസൈക്ലിംഗ് വ്യവസായം മെച്ചപ്പെടുത്തുന്നതിനായി ഈ പദ്ധതി ഉപകരിക്കും .. മൊത്തം 3 മില്യൺ യു എസ് ഡോളർ നിക്ഷേപവും 7000 m2 വിസ്തീർണ്ണവുമുള്ള, അത്യാധുനിക സാങ്കേതികവിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്ന റീസൈക്ലിംഗ് പ്ലാൻ്റ്, പ്രാദേശികമായി ഉപയോഗിക്കുന്ന ബാറ്ററികളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ വീണ്ടെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യ, ചൈന, കൊറിയ, ഉൾപെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിപണികളിലേക്ക് ലെഡ് ഇൻകോട്ട്, ലെഡ് ഓക്സൈഡ്, റെഡ് ലെഡ് ഓക്സൈഡ് എന്നിവ ഇവിടെ നിന്ന് കയറ്റുമതി ചെയ്യപെടും … ഇതുവഴി തന്ത്രപരമായ വ്യാവസായിക സമന്വയത്തിലൂടെ, സുസ്ഥിരമായ ഹരിത ഭാവിയിലേക്കുള്ള പരിവർത്തനത്തിനു തുടക്കമിടാനും സാധിക്കും